Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത 14 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന കേസ്: വിദേശത്ത് നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു; പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ Youth Held For Assault On Minor

കാസർകോട്: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത 14 കാരിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ വിദേശത്ത് നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ സഫ്‌വാനെ (24) യാണ് കാസർകോട് ഡിവൈഎസ്പി പികെ സുധാകറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

സഫ്‌വാൻ സംഭവം നടന്ന ഉടൻ വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് യുവാവ് മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് കേസ് അന്വേഷിക്കുന്ന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മുംബൈലെത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

Kasaragod, Kerala, News, Youth, Assault, Arrest, Molestation, Case, Airport, Custody, Police, Police Station, DYSP, Court, Remand, Investigation, Top-Headlines,  Youth Held For Assault On Minor.

കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി യുവാവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കാസർകോട് വനിതാ എസ്ഐ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.  പ്രതിയെ ബുധനാഴ്ചയോടെ കസ്റ്റഡിയിൽ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഫ്‌വാന്റെ അറസ്റ്റോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Kasaragod, Kerala, News, Youth, Assault, Arrest, Molestation, Case, Airport, Custody, Police, Police Station, DYSP, Court, Remand, Investigation, Top-Headlines,  Youth Held For Assault On Minor.

Keywords: Kasaragod, Kerala, News, Youth, Assault, Arrest, Molestation, Case, Airport, Custody, Police, Police Station, DYSP, Court, Remand, Investigation, Top-Headlines,  Youth Held For Assault On Minor.

< !- START disable copy paste -->

Post a Comment