ബദിയഡുക്ക: (www.kasargodvartha.com) ഓടോറിക്ഷ ഡ്രൈവറായ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കുടുപ്പംകുഴി കടാർപള്ളത്തെ അശ്‌റഫ് - ജമീല ദമ്പതികളുടെ മകൻ അബ്ദുസ്സലാം (27) ആണ് മരിച്ചത്. പള്ളത്തടുക്ക സ്റ്റാൻഡിലെ ഓടോറിക്ഷ ഡ്രൈവറാണ്.
ശനിയാഴ്ച രാത്രി ഏറെ വൈകിയും സ്റ്റാൻഡിൽ ഉണ്ടായിരുന്ന സലാമിനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടിലും എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സാമൂഹിക, ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന സലാമിന്റെ അപ്രതീക്ഷിത മരണം പ്രദേശവാസികൾക്ക് നൊമ്പരമായി.
Keywords: Badiyadukka, Kasaragod, Kerala, News, Top-Headlines, Latest-News, Death, Youth, Auto Driver, Police, Investigation, Dead body, Postmortem, General-hospital, Youth found dead.< !- START disable copy paste -->
Found Dead | ഓടോറിക്ഷ ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Youth found dead#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ