Join Whatsapp Group. Join now!
Aster MIMS 06/06/2023

Found Dead | കാസർകോട് സ്വദേശിയെ കർണാടക ഗാളിമുഖത്ത് ബാറിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; 'പുലർചെ 3.30 മണിയോടെ തന്നെ 4 പേർ ഓടിക്കുന്നതായും പെട്ടെന്ന് എത്തണമെന്നും സുഹൃത്തിനെ ഫോണിൽ അറിയിച്ചു'; യുവാവിന്റെ കാർ പ്രദേശത്തെ ഒരു വീട്ടുമുറ്റത്ത് കണ്ടെത്തി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾYouth found dead in Galimukha
ഗാളിമുഖം: (www.kasargodvartha.com) കാസർകോട് സ്വദേശിയെ കർണാടക ഗാളിമുഖത്തെ ബാറിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ കൈത്തോട് സ്വദേശിയും ഇപ്പോൾ ആദൂർ നാട്ടക്കല്ലിൽ താമസക്കാരനുമായ അബ്ദുർ റഹ്‌മാനെ (40) യാണ് പുലർചെ 3.30 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ കാർ ഗാളിമുഖ അടുക്കാർ എന്ന സ്ഥലത്തെ ക്വാറിക്ക് സമീപത്തെ ഒരു വീട്ടുമുറ്റത്ത് കണ്ടെത്തിയിട്ടുണ്ട്.

Kasaragod, Kerala, News, Karnataka, Youth, Dead, Police, Postmortem, Bar, Car, Top-Headlines, Ranipuram, Youth found dead in Galimukha.

ഇവിടെ നിന്ന് നാല് പേർ തന്നെ ഓടിച്ചെന്ന് നാട്ടക്കല്ലിലെ സുഹൃത്തായ ഹംസയെ വിളിച്ച് അബ്ദുർ റഹ്‌മാൻ അറിയിച്ചിരുന്നു. പെട്ടെന്ന് വരണമെന്ന് ആവശ്യപ്പെട്ട് ഫോൺ വെച്ച ശേഷം ഹംസ തിരിച്ചുവിളിപ്പപ്പോൾ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്നും ഗാളിമുഖത്തെ ബാറിന് സമീപം താനുണ്ടെന്നും അവിടെ എത്തണമെന്നും യുവാവ് ആവശ്യപ്പെട്ടു. പിന്നീട് യുവാവിന്റെ ഫോണിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച് ഓഫായിരുന്നു.

Kasaragod, Kerala, News, Karnataka, Youth, Dead, Police, Postmortem, Bar, Car, Top-Headlines, Ranipuram, Youth found dead in Galimukha.

ഹംസ നാട്ടുകാരെ വിവരമറിയിച്ച് ഗാളിമുഖത്തെ ബാറിന് സമീപം എത്തിയപ്പോൾ യുവാവിനെ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ബാറിലെ സിസിടിവിയിൽ യുവാവ് കുപ്പിയിൽ ബാത്‌റൂമിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും ഉൾപെടെയുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹത്തിൽ ചെരിപ്പോ മറ്റോ ഉണ്ടായിരുന്നില്ലെന്നും മൃതദേഹത്തിൽ പരിക്കുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് വിവരം. ഹൃദായാഘാതമാകാം മരണകാരണമെന്നാണ് അധികൃതരുടെ നിഗമനം.

യുവാവിനെ ഓടിച്ചവർ ആരാണെന്നതിനെ കുറിച്ചും പുത്തൂർ റൂറൽ പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പുത്തൂർ ഗവ. ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നീതിവേദി എന്ന സംഘടനയുടെ പ്രവർത്തകനാണ് അബ്ദുർ റഹ്‌മാൻ. നേരത്തെ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഗാളിമുഖത്തും തലപ്പാടിയിലും ക്വാറിയുടെ മെഷീനിന്റെ സ്പെയർ പാർട്സ് എത്തിച്ചുനൽകുന്ന ബിസിനസും നടത്തിവന്നിരുന്നു. മണിച്ചൻ റഹീം എന്നാണ് ഗാളിമുഖത്ത് യുവാവ് അറിയപ്പെട്ടിരുന്നത്. ചൊവ്വാഴ്ച ഗാളിമുഖത്ത് ഒരു പച്ചക്കറി സ്റ്റാൾ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അബ്ദുർ റഹ്‌മാനെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

Keywords: Kasaragod, Kerala, News, Karnataka, Youth, Dead, Police, Postmortem, Bar, Car, Top-Headlines, Ranipuram, Youth found dead in Galimukha. < !- START disable copy paste -->

Post a Comment