മംഗ്ളുറു: (www.kasargodvartha.com) കേരള ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക് തെന്നി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബൈക് ഓടിച്ചിരുന്ന സുബ്രഹ്മണ്യ കല്ലഗുഡ്ഡെ സ്വദേശി രമേഷ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സുള്ള്യ സുബ്രഹ്മണ്യക്കടുത്ത് ഇഞ്ചാടിയിലാണ് അപകടം നടന്നത്.
രമേശും സുഹൃത്തും കാസർകോട് നിന്ന് സുബ്രഹ്മണ്യയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ ബൈക് തെന്നി മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രമേഷ് മരിച്ചത്.
Accident | കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ ബൈക് തെന്നി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്; അപകടം കാസർകോട്ട് നിന്ന് സുബ്രഹ്മണ്യത്തേക്ക് പോവുന്നതിനിടെ
Youth died after bike skids while overtaking bus#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍