Join Whatsapp Group. Join now!
Aster MIMS 06/06/2023

Police Booked | സ്‌കൂൾ വിദ്യാർഥിയായ 14കാരനെ പീഡിപ്പിച്ചതായി പരാതി; കൊലക്കേസ് പ്രതിയായ യുവാവിനെതിരെ പോക്സോ കേസ്

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾYouth booked for assaulting minor
കുമ്പള: (www.kasargodvartha.com) സ്‌കൂൾ വിദ്യാർഥിയായ 14കാരനെ ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതിയിൽ കൊലക്കേസ് പ്രതിയായ യുവാവിനെതിരെ കുമ്പള പൊലീസ് പോക്സോ കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാരിസിനെതിരെ (41) യാണ് കേസെടുത്തത്.
   
Kumbala, Kasaragod, Kerala, News, Youth, Assault, Police, Student, Complaint, Murder-Case, Pocso, Case, Police Station, Child Line, Report, Top-Headlines, Youth booked for assaulting minor.

ഇരയായ കുട്ടി വീട്ടിൽ വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കൗൺസിലിങ് നടത്തി മൊഴി എടുത്തതോടെയാണ് പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നത്. ചൈൽഡ് ലൈൻ അധികൃരുടെ റിപോർടിന്റെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

കേസെടുത്ത വിവരം അറിഞ്ഞതോടെ പ്രതി നാട്ടിൽ നിന്ന് മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കൊലക്കേസിൽ പ്രതിയായ ഇയാൾ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നിരുന്നുവെന്നും അടുത്തിടെയാണ് തിരിച്ചെത്തി കോടതിയിൽ കീഴടങ്ങിയതേനും പൊലീസ് അറിയിച്ചു.
                 
Kumbala, Kasaragod, Kerala, News, Youth, Assault, Police, Student, Complaint, Murder-Case, Pocso, Case, Police Station, Child Line, Report, Top-Headlines, Youth booked for assaulting minor.

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയും ഉയർന്നത്. കഴിഞ്ഞ മാർച് ഒമ്പതിന് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

Keywords: Kumbala, Kasaragod, Kerala, News, Youth, Assault, Police, Student, Complaint, Murder-Case, Pocso, Case, Police Station, Child Line, Report, Top-Headlines, Youth booked for assaulting minor.
< !- START disable copy paste -->

Post a Comment