ചെറുവത്തൂർ: (www.kasargodavrtha.com) വീട്ടിലെത്തിയ അകന്ന ബന്ധത്തിൽ പെട്ട 14 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫാൻസി കടയുടമയ്‌ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമറുദ്ദീൻ (22) എന്ന യുവാവിനെയാണ് ചന്തേര സിഐ പി നാരായണൻ അറസ്റ്റ് ചെയ്തത്.
2020 മുതൽ 2022 വരെയുള്ള സമയങ്ങളിൽ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫാൻസി കട നടത്തിവരികയാണ് യുവാവ്. കൗൺസിലിങ്ങിലാണ് പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നത്. പിന്നീട് പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Arrested | 'വീട്ടിലെത്തിയ അകന്ന ബന്ധത്തിൽ പെട്ട 14 കാരിയെ പീഡിപ്പിച്ചു'; പോക്സോ കേസിൽ ഫാൻസി കടയുടമ അറസ്റ്റിൽ
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾYouth arrested in POCSO case