'2021 മാര്‍ച് 19നാണ് പച്ചമ്പള സൗത് ഇന്‍ഡ്യന്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി 78,000 രൂപ യുവാവ് തട്ടിയെടുത്തത്. ബാങ്ക് വായ്പയിലെ പലിശ അടക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണയം വെച്ചത് മുക്കുപണ്ടയമാണെന്ന് തെളിഞ്ഞത്. അപ്പോഴേക്കും വായ്പ തുക 88,000 രൂപയോളമായിരുന്നു. മുക്കുപണ്ടമാണെന്ന് തെളിഞ്ഞതോടെ ബാങ്ക് അധികൃതര്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി', പൊലീസ് പറഞ്ഞു.
കേസില്‍ ആറ് മാസം മുമ്പ് ബശീറിനെതിരെ പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി ഗള്‍ഫിലേക്കു കടക്കാനായി വിമാനത്തവാളത്തില്‍ എത്തിയത്. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി.
Keywords: News, Kerala, Kasaragod, Arrested, Crime, Fraud, Kozhikode, Bank, Complaint, Top-Headlines, Youth arrested for cheating.
< !- START disable copy paste -->