'കല്ലിങ്കാലിലെ ഹകീം എന്നയാളുടെ വീട്ടില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്. മരത്തില്‍ കയറിയശേഷം മരച്ചില്ലകള്‍ വഴി വീട്ടിനകത്ത് കയറി വാതില്‍ കുത്തി തുറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനിടയില്‍ യുവാവ് നിസ്‌കാരം കഴിഞ്ഞുവരികയായിരുന്ന പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വെപ്രാളത്തില്‍ മരത്തില്‍ നിന്ന് വീണ യുവാവിനെ ഓടിക്കൂടിയവര്‍ പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ബാദുശയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബാദുശയ്ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ ഓടി രക്ഷപ്പെട്ടതായുമാണ് പൊലീസ് സംശയിക്കുന്നത്. കല്ലിങ്കാല്‍, പൂച്ചക്കാട് ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന നിരവധി കവര്‍ചകള്‍ റിപോര്‍ട് ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
Keywords: News, Kerala, Kasaragod, Top-Headlines, Bekal, Arrested, Crime, Robbery, Theft, Youth arrested during robbery attempt.
< !- START disable copy paste -->