നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നവവധുവിന്റെ ലീലാവിലാസങ്ങള്‍ കണ്ട് പ്രദേശവാസികള്‍ മൂക്കത്ത് വിരല്‍ വെച്ചത്. 23 കാരിയാണ് നവവരനെ ഉപേക്ഷിച്ച് കാമുകനായ ഓടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
'ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നു യുവതി. യുവതിയുടെ നിര്‍ബന്ധത്തിലാണ് അഞ്ചുമാസം മുമ്പ് ആഘോഷപൂര്‍വം വിവാഹം നടന്നത്. ഒരു വര്‍ഷം മുമ്പ് മോതിര കൈമാറ്റം നടത്തിയ ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇതിനു ശേഷമാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓടോറിക്ഷ ഡ്രൈവറായ യുവാവുമായി പ്രണയത്തിലായത്. വ്യാഴാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ പിന്നീട് തിരിച്ചുവന്നില്ല.
ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നീലേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതി ഓടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായി വ്യക്തമായത്. ഇരുവരും ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയും ഫോടോ സാമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു', പൊലീസ് പറഞ്ഞു.
ഇതിന് പിന്നാലെയാണ് നവവധുവിന്റെ ഒളിച്ചോട്ടം നവവരന്‍ ആഘോഷിച്ചത്. നിരവധി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പടക്കം പൊട്ടിച്ചും കേക് മുറിച്ച് വിതരണം ചെയ്തുമായിരുന്നു ആഘോഷം പൊടിപൊടിച്ചത്.
Keywords: Latest-News, Kerala, Kasaragod, Nileshwaram, Top-Headlines, Eloped, Missing, Investigation, Marriage, Wedding, Young women eloped with driver.
< !- START disable copy paste -->