Join Whatsapp Group. Join now!
Aster mims 04/11/2022

Expo | വസ്ത്രങ്ങള്‍ മുതല്‍ സ്വര്‍ണാഭരണങ്ങള്‍ വരെ; 'വനിതാ എക്സ്പോ' മാര്‍ച് 4, 5 തീയതികളില്‍ മംഗ്‌ളൂറില്‍

'WOMEN EXPO' on March 4, 5 in Mangaluru, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) ബിസിനസ് നെറ്റ്വര്‍കിംഗിന്റെയും എക്സിബിഷനുകളുടെയും ഹബ് ആക്കി മംഗ്‌ളൂറിനെ മാറ്റുന്നതിനുള്ള ചുവടുവയ്പ്പായി മാര്‍ച് നാല്, അഞ്ച് തീയതികളില്‍ നഗരത്തിലെ ടിഎംഎ പൈ കണ്‍വെന്‍ഷന്‍ സെന്ററില്‍ സെഡ് എം സെഡ് (ZMZ) ഇവന്റ് 'വനിതാ എക്സ്പോ' സംഘടിപ്പിക്കുന്നു. 'ഞങ്ങള്‍ സ്ത്രീകള്‍ക്കായി - നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു' എന്ന പ്രമേയത്തിലാണ് പരിപാടി.
             
Latest-News, National, Karnataka, Mangalore, Business, Top-Headlines, Ladies-Dress, Gold, Women, WOMEN EXPO, 'WOMEN EXPO' on March 4, 5 in Mangaluru.

സ്ത്രീകളുടെ സൗന്ദര്യം, ഫാഷന്‍, ആഭരണങ്ങള്‍, ആരോഗ്യം, ബിസിനസ്, അമ്മയ്ക്കും കുഞ്ഞിനും പരിചരണം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് സെഡ് എം സെഡ് ഇവന്റ് സ്ഥാപകനും മാനജിംഗ് ഡയറക്ടറുമായ സഹീര്‍ അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇഞ്ചറ ഫൗന്‍ഡേഷന്‍, ഓള്‍ ഇന്‍ഡ്യ ഹെയര്‍ ആന്‍ഡ് ബ്യൂടി അസോസിയേഷന്‍ (AIHBA), കര്‍ണാടക ഹെയര്‍ ആന്‍ഡ് ബ്യൂടി അസോസിയേഷന്‍ (KAHBA) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

സ്ത്രീകള്‍ക്കായി സ്ത്രീകള്‍ സൃഷ്ടിച്ച ഈ ആശയം യാഥാര്‍ഥ്യമാക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് സഹീര്‍ അഹ്മദ് പറഞ്ഞു. ജെംസ് ആന്‍ഡ് ജ്വലറി, വസ്ത്രങ്ങള്‍, ഡ്രസ് മെറ്റീരിയലുകള്‍, കൈത്തറി സാരികള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചര്‍മ സംരക്ഷണം, ശിശു ഭക്ഷണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍, മൊബൈല്‍ ഉപകരണങ്ങള്‍, ഓടോമൊബൈല്‍സ്, സ്‌കൂടര്‍ എന്നിങ്ങനെയായി 50-ലധികം കംപനികള്‍ അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. വെല്‍നസ് ഉല്‍പന്നങ്ങളും സേവനങ്ങളും കൂടാതെ സ്ത്രീ സ്റ്റാര്‍ടപുകളും ഉണ്ടാകും.

കെവാബോക്സും സിറ്റി ഗോള്‍ഡും ഗോള്‍ഡ് സ്പോണ്‍സറായി വിമന്‍ എക്സ്പോയുമായി കൈകോര്‍ത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെവാബോക്സ് സിഇഒ മുഹമ്മദ് ദില്‍ശാദ്
പറഞ്ഞു. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഞങ്ങളുടെ ലക്ഷ്യം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ളതും വിപുലമായ ശ്രേണിയിലുള്ളതുമായ ഉല്‍പന്നങ്ങള്‍ നല്‍കുക മാത്രമല്ല, സേവനത്തില്‍ മികവ് പ്രദാനം ചെയ്യുകയും പുതിയതും നൂതനവുമായ ഓഫറുകളുമായി ഉപഭോക്തൃ വിശ്വസ്തത നിലനിര്‍ത്തുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
          
Latest-News, National, Karnataka, Mangalore, Business, Top-Headlines, Ladies-Dress, Gold, Women, WOMEN EXPO, 'WOMEN EXPO' on March 4, 5 in Mangaluru.

പ്രധാന സ്‌പോണ്‍സര്‍ എന്ന നിലയില്‍ വനിതാ എക്സ്പോയില്‍ നിരവധി ഓഫറുകള്‍ ഇവര്‍ ലോഞ്ച് ചെയ്യും. പണിക്കൂലിയില്‍ 55% കിഴിവോടെയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഓഫര്‍, ഡയമണ്ട് മൂല്യത്തില്‍ 20% വരെ കിഴിവ്, ചേരുന്ന ഓരോ അംഗത്തിനും പ്രത്യേക സമ്മാനത്തോടുകൂടിയ പിഎഫ്എ സ്‌കീം ഓഫര്‍, മാര്‍ച് ഒന്ന് മുതല്‍ 20 വരെ മുന്‍കൂര്‍ ബുകിംഗില്‍ പ്രത്യേക ഓഫര്‍ എന്നിവ അതില്‍ ചിലതാണ്.
സിറ്റി ഗോള്‍ഡ് ഡയറക്ടര്‍ നൗശാദ് സിഎ, വനിതാ എക്സ്പോ പ്രോജക്ട് മാനജര്‍ രക്ഷിത ഷെട്ടി എന്നിവരും പങ്കെടുത്തു.

സോഷ്യല്‍ മീഡിയയില്‍ മം ആന്‍ഡ് മീ ഫോടോഗ്രാഫി മത്സരം, വിമന്‍ എക്സ്പോ വീഡിയോ, അമ്മയെക്കുറിച്ചുള്ള പദ്യം, സ്ത്രീകളിലേക്കുള്ള സന്ദേശം തുടങ്ങിയ നിരവധി മത്സരങ്ങളും
ഗെയിമുകളും അവാര്‍ഡുകളും രണ്ട് ദിവസത്തെ പരിപാടിയില്‍ ഉണ്ടായിരിക്കും. സിറ്റി ഗോള്‍ഡ്, കെവാബോക്സ് (സ്വര്‍ണ സ്‌പോണ്‍സര്‍മാര്‍), ടൊയോട യുണൈറ്റഡ് കാര്‍സ് (ഓടോമൊബൈല്‍ പാര്‍ട്ണര്‍), കെഎംസി ഹോസ്പിറ്റല്‍ (ആരോഗ്യ പാര്‍ട്ണര്‍), ദി ഡയമണ്ട് ഫാക്ടറി, സിന്റീരിയോ, ശ്രീ അനഘ സുസുകി, ടാബിലോ, സ്‌കൈലെയ്ന്‍സ്, കുനാഫ വേള്‍ഡ്, ഫാം ബോടിക്, മാസ്റ്റര്‍ ഷെഫ്, എകെ ആപിള്‍, സെലെക്‌സ്, നിയോകോട്‌സ്, സേഫ് ഡെകോര്‍, മാഡ് ഓവര്‍ ചെയേഴ്‌സ് (സില്‍വര്‍ സ്‌പോണ്‍സര്‍), ഷോപ് യുണീക് (മൊബൈല്‍ ആക്‌സസറീസ് പാര്‍ട്ണര്‍) എന്നിവര്‍ എക്‌സ്‌പോയെ പിന്തുണയ്ക്കും.

വനിതാ എക്സ്പോയില്‍ പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www(dot)womenexpo(dot)in, www(dot)womenexpo(dot)in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 7349338064 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Latest-News, National, Karnataka, Mangalore, Business, Top-Headlines, Ladies-Dress, Gold, Women, WOMEN EXPO, 'WOMEN EXPO' on March 4, 5 in Mangaluru.
< !- START disable copy paste -->

Post a Comment