Keywords: Latest-News, Kerala, Kasaragod, Bedakam, Top-Headlines, Accident, Bike-Accident, Injured, Case, Police, Woman fell from bike; Case against son.
< !- START disable copy paste -->Police Booked | അമ്മ ബൈകില്‍ നിന്ന് വീണു; മകനെതിരെ കേസ്
Woman fell from bike; Case against son,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
ബേഡകം: (www.kasargodvartha.com) മകന്‍ ഓടിച്ച ബൈകില്‍ നിന്നും വീണ് അമ്മയുടെ തലയ്ക്ക് പരുക്കേറ്റു. സംഭവത്തില്‍ ജാഗ്രതയില്ലാതെയും അപകടം വരുത്തും വിധവും ബൈകോടിച്ചെന്ന കുറ്റത്തിന് മകനെതിരെ പൊലീസ് കേസെടുത്തു.
കുണ്ടം കുഴി ദൊഡ്ഡുവയലില്‍ രാഗിണി (45) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കുണ്ടംകുഴി പായം റോഡില്‍ മകനോടൊപ്പം ബൈകില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ് രാഗിണിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ മകന്‍ അമലി (20) നെതിരെയാണ് പൊലീസ് കേസെടുത്തത്.