തൃക്കരിപ്പൂര്‍: (www.kasargodvartha.com) അബദ്ധത്തില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊളളലേറ്റ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ അബ്ദുര്‍ റഹ്മാന്‍ ഹാജി - ഹൈറുന്നീസ ദമ്പതികളുടെ മകള്‍ എം സഫ്രിയ (36) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് വിറക് കൊള്ളിയില്‍ നിന്നാണ് യുവതിയുടെ വസ്ത്രത്തിന് അബദ്ധത്തില്‍ തീപ്പിടിച്ചത്. ദേഹമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.
ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങള്‍: ശരീഫ്, ഖമറുദ്ദീന്‍, റഹ്മത്, സമദ്.
Keywords: Latest-News, Kerala, Kasaragod, Trikaripur, Fire, Accident, Top-Headlines, Died, Obituary, Treatment, Woman died in fire accident.
< !- START disable copy paste -->