Join Whatsapp Group. Join now!
Aster MIMS 22/05/2023

Accident | ബസിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ് ദേഹത്ത് കയറി ദാരുണ അന്ത്യം; പ്രദേശവാസികൾ റോഡ് ഉപരോധിച്ചു

Woman died in bus accident#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) നഗരത്തിൽ ബെൻഡോർവെൽ ജങ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ യാത്രക്കാരി ചതഞ്ഞരഞ്ഞ് മരിച്ചു. സെന്റ് ആഗ്നസ് സർകിളിൽ നിന്ന് മംഗ്ളൂറിലേക്ക് വരുകയായിരുന്ന സിറ്റി സർവീസ് ബസ് ഇടിച്ച് ഐറൺ ഡിസൂസയാണ് (65) മരിച്ചത്. സംഭവത്തെത്തുടർന്ന് യുവാക്കൾ സംഘടിച്ച് കങ്കനടി, ബെൻഡോർവെൽ ജങ്ഷനുകളിൽ റോഡ് ഉപരോധിച്ചു.

News, Accident, Mangalore, Bus, Died, Obituary, Karnataka, Protest, Police, Woman died in bus accident.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഐറൺ ഇറങ്ങിയ അതേ ബസ് ഇടിച്ചു വീഴ്ത്തി ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. പുതിയ സിറ്റി പൊലീസ് കമീഷണർ ചുമതലയേറ്റ ശേഷം കങ്കനടി കവലയിൽ സ്ഥാപിച്ച സിഗ്നലുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്ന് നാട്ടുകാർ ആരോപിച്ചു. ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കാൻ രംഗത്തില്ലാത്തതും അപകടങ്ങൾക്ക് കാരണമാവുന്നു. ഇയാഴ്ച ഈ ജങ്ഷനിൽ ഇത് രണ്ടാമത്തെ അപകടമാണ്. നേരത്തെ ബസ് ഇടിച്ച് തെറിപ്പിച്ചു വീണ് അമ്മയുടെ സ്കൂട്ടറിന് പിറകിൽ സഞ്ചരിച്ച 11 വയസുകാരി മരിച്ചിരുന്നു.

പൊലീസ് കമീഷണർ എത്താതെ പിരിഞ്ഞു പോവില്ലെന്ന് ആൾക്കൂട്ടം പ്രഖ്യാപിച്ചു. എംഎൽഎ എവിടെ എന്നും ചിലർ ചോദിക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ മുൻ എംഎൽഎ മുഹ്‌യിദ്ദീൻ ബാവ രംഗത്ത് വന്നെങ്കിലും കമീഷണർ വരാതെ പിരിഞ്ഞു പോവാൻ കൂട്ടാക്കിയില്ല. അദ്ദേഹം കമീഷണറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം എത്താനാവില്ലെന്ന് അറിയിച്ചു. തുടർന്ന് കമീഷണറെ സന്ദർശിച്ച ബാവ തിരിച്ചെത്തി. അസി.പൊലീസ് കമീഷണർ മഹേഷ് കുമാർ ഒപ്പമുണ്ടായിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പിൽ ജനങ്ങൾ പിരിഞ്ഞു.

News, Accident, Mangalore, Bus, Died, Obituary, Karnataka, Protest, Police, Woman died in bus accident.



Keywords: News, Accident, Mangalore, Bus, Died, Obituary, Karnataka, Protest, Police, Woman died in bus accident.

Post a Comment