പ്രതിശുത വധുവും സഹോദരിയും മാതാവുമാണ് താന്‍ വിവാഹം ചെയ്യുന്ന യുവാവിന്റെ സ്വഭാവ ഗുണങ്ങള്‍ അറിയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടതായിരുന്നു യുവാവിനെ. വരന് ഏതെങ്കിലും കേസുമായി ബന്ധമുണ്ടോ എന്നറിയാനായിരുന്നു ഇവര്‍ പൊലീസിനെ സമീപിച്ചത്. വരന്റെ ഫോടോയും വിലാസവും കൊണ്ടുവന്നിരുന്നു. ഫോടോ കണ്ടതോടെയാണ് പൊലീസുകാര്‍ ഞെട്ടിയത്. യുവാവ് ലഹരി ഉപയോഗിക്കുന്നയാളെന്നും ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
വരന്റെ ചതിയില്‍ പെടാതെ രക്ഷിച്ചതിന് നന്ദി വാക്ക് പറഞ്ഞുകൊണ്ടാണ് ഇവര്‍ സ്റ്റേഷനില്‍ നിന്ന് പോയത്. വിവാഹാലോചന ഒഴിവാക്കിയതായി പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നീളുന്ന ഡിവൈ എസ്പിയുടെ 49 സെകന്‍ഡ് നീളുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായത്. ഓരോ യുവതികളും തങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നവരെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്നാണ് ഡിവൈഎസ്പി അഭ്യര്‍ഥിച്ചത്.
കല്യാണം കഴിക്കാൻ പോകുന്ന വരനെ കുറിച്ചറിയാൻ യുവതി എത്തിയത് പോലീസ് സ്റ്റേഷനിൽ - ഒടുവിൽ നടന്നത് pic.twitter.com/PBnpRGoEZ4
— Raashid Mogral (@Rashimogral) March 14, 2023
Keywords: Latest-News, Kerala, Kasaragod, Top-Headlines, Police Station, Police-Officer, Wedding, Marriage, Viral-Video, Video, Social-Media, Woman came to police station to know about groom.
< !- START disable copy paste -->