പൊലീസ് പറയുന്നത് ഇങ്ങനെ: 'ഇബ്രാഹിമിന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് ഹലീമ ഈ വീട്ടിൽ നിന്നിരുന്നു. അതിന് ശേഷം ഇടയ്ക്കിടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. 2021 ഡിസംബർ 21ന് വീണ്ടുമെത്തി ഹലീമ അന്ന് അവിടെ തങ്ങാൻ അനുവാദം ചോദിച്ചിരുന്നു. വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ അലക്കിയ വസ്ത്രങ്ങൾ മടക്കിവെക്കാൻ ഇബ്രാഹിമിന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തിരുന്നു.
പിന്നീട് പെട്ടെന്ന് ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങളുമായി മുങ്ങിയതാണെന്ന് വ്യക്തമായത്. വീട്ടുകാരുടെ പരാതിയിൽ ശാസ്ത്രീയമായ അന്വേഷണം നടത്തി വരികയായിരുന്ന പൊലീസ് കഴിഞ്ഞ ദിവസം മടിക്കേരിയിൽ എത്തിയാണ് ഇവരെ പിടികൂടിയത്. സൈബർ സെലിന്റെ സഹായത്തോടെയാണ് ഇവർ മടിക്കേരിയിൽ ഉണ്ടെന്ന് കണ്ടെത്തിയത്'.
എസ്ഐമാരായ അനീഷ്, ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ , സുധീർ, സജീഷ്, ഗോകുൽ, തൃഷ്‌ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കവർച ചെയ്ത സ്വർണം കാസർകോട്ടെ ഒരു ജ്വലറിയിൽ വിൽപന നടത്തിയതായാണ് യുവതി മൊഴി നൽകിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. യുവതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സ്വർണം കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
Keywords: Kumbala, Kasaragod, Kerala, News, Woman, Arrest, Case, Gold, Investigation, Police, Theft, Remand, Custody, Top-Headlines, Woman arrested in case of stealing 21 sovereign gold.
< !- START disable copy paste -->