city-gold-ad-for-blogger
Aster MIMS 10/10/2023

Waste management | തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകളുമായി കാസര്‍കോട് നഗരസഭ; ഉദ്ഘാടനം 28ന്

കാസര്‍കോട്: (www.kasargodvartha.com) നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണത്തിന്റെ ഏഴ് യൂനിറ്റുകള്‍ ഉദ്ഘാടന സജ്ജമായി. സുനാമി കോളനിയില്‍ മൂന്ന് എണ്ണവും, മുനിസിപല്‍ ഓഫീസ്, സന്ധ്യാരാഗം, നെല്ലിക്കുന്ന് സൗത്, നിയര്‍ ലൈറ്റ് ഹൗസ് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവുമാണ് പ്രവൃത്തി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായത്. അഞ്ച് എണ്ണം നിര്‍വഹണ ഘട്ടത്തിലാണ്.
         
Waste management | തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകളുമായി കാസര്‍കോട് നഗരസഭ; ഉദ്ഘാടനം 28ന്

ഇതിന്റെ പ്രവര്‍ത്തനങ്ങളാരംഭിക്കുന്നതോടെ കാസര്‍കോട് നഗരസഭ മാലിന്യ നിര്‍മാര്‍ജനത്തിന്റെ മറ്റൊരു ഘട്ടം കൂടി കടക്കും. മാലിന്യ സംസ്‌കരണത്തിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതി സൗഹൃദ മാര്‍ഗമാണ് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍. അറവുശാലകള്‍, മീന്‍-മാംസ സംസ്‌കരണ ശാലകള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങളും പഴം, പച്ചക്കറി തുടങ്ങിയ അടുക്കള മാലിന്യങ്ങളും ഈ യൂണിറ്റ് വഴി വളരെ ഫലപ്രദമായി പോഷകഗുണമേറെയുള്ള ജൈവവളമാക്കി (കമ്പോസ്റ്റ്) മാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത.

മാര്‍ച് 28ന് നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് അധ്യക്ഷത വഹിക്കും. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറയും. സ്ഥിരം സമിതി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ, നഗരസഭാ സെക്രടറി സുരേഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയര്‍ ദിലീഷ് എന്‍ഡി തുടങ്ങിയവര്‍ സംബന്ധിക്കും. ഹെല്‍ത് സൂപര്‍ വൈസര്‍ രഞ്ജിത് കുമാര്‍ എപി നന്ദി പറയും.

Keywords: News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Municipality, Waste, Waste Recycling Plant, Waste Dump, Waste management units set up in Kasaragod Municipality.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL