Join Whatsapp Group. Join now!
Aster mims 04/11/2022

Encroachment | കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെയുള്ള കെഎസ്ടിപി സംസ്ഥാന പാതയുടെ ഇരുവശവുമുള്ള പൊതുമരാമത്ത് സ്ഥലം വ്യാപകമായി കയ്യേറിയതായി വിജിലന്‍സ് കണ്ടെത്തല്‍; 'കെട്ടിടങ്ങള്‍ പണിത് വന്‍തുകയ്ക്ക് വാടകയ്ക്ക് വരെ നല്‍കി'; അജാനൂരില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് സംഘം

Vigilance found widespread encroachment of public works site on both sides of KSTP highway, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കാഞ്ഞങ്ങാട് സൗത് മുതല്‍ കാസര്‍കോട് പ്രസ് ക്ലബ് ജന്‍ക്ഷന്‍ വരെയുള്ള കെഎസ്ടിപി സംസ്ഥാന പാതയുടെ ഇരുവശവുമുള്ള പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം വ്യാപകമായി വ്യക്തികള്‍ കയ്യേറിയിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. സ്ഥലം കയ്യേറിയവര്‍ മതില്‍ കെട്ടിയതായും കെട്ടിടങ്ങള്‍ പണിത് വന്‍തുകയ്ക്ക് വാടകയ്ക്ക് വ്യാപാരം നടത്തുന്നതിന് നല്‍കുന്നതായും ഇന്റര്‍ലോകിട്ട് സ്വന്തം ഭൂമിപോലെ കൈവശം വെക്കുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
        
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Vigilance-Raid, Vigilance, Crime, Raid, Investigation, Road-Side, Road, KSTP Highway, Vigilance found widespread encroachment of public works site on both sides of KSTP highway.

പൊതുമരാമത്ത്, വിലേജ്, പഞ്ചായത്, നഗരസഭാ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇതിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കയ്യേറ്റങ്ങള്‍ കണ്ടിട്ടും നിയമ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിനിടെ അജാനൂര്‍ ഗ്രാമപഞ്ചായതിലൂടെ കടന്നുപോകുന്ന കാഞ്ഞങ്ങാട് - കാസര്‍കോട് ദേശീയപാതയുടെ ഓരത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.

'അജ്വാ പഴം പച്ചക്കറി കച്ചവടം റോഡ് മുതല്‍ ഇന്റര്‍ലോക് പാകിയതായി കണ്ടെത്തി. ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച കെട്ടിടത്തിന് അനുമതിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 10 സെന്റോളം ഭൂമിയാണ് കയ്യേറി ഇന്റര്‍ലോക് പാകി കച്ചവടം നടത്തുന്നതിനായി ഉപയോഗിക്കുന്നത്. പൊതുമരാമത്ത് സ്ഥലം കയ്യേറി തട്ടുകട എന്ന പേരില്‍ ഹോടെല്‍ നടത്തുന്നതായും കണ്ടെത്തി. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പാണ് നടപടിയെടുക്കേണ്ടത്', വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
         
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Vigilance-Raid, Vigilance, Crime, Raid, Investigation, Road-Side, Road, KSTP Highway, Vigilance found widespread encroachment of public works site on both sides of KSTP highway.

അജാനൂര്‍ പഞ്ചായത് ഓഫീസിലും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം കാഞ്ഞങ്ങാട് ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പിവി സതീശന്‍, വിടി സുഭാഷ് ചന്ദ്രന്‍, സീനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പിവി സന്തേഷ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അതുല്‍ എന്നിവരും പരിശോധനയ്ക്കുണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Vigilance-Raid, Vigilance, Crime, Raid, Investigation, Road-Side, Road, KSTP Highway, Vigilance found widespread encroachment of public works site on both sides of KSTP highway.
< !- START disable copy paste -->

Post a Comment