city-gold-ad-for-blogger

Retired | വെള്ളരിക്കുണ്ട് പൊലീസിന് അഭിമാന നേട്ടം സമ്മാനിച്ച് എസ്‌ഐ വിജയകുമാര്‍ പടിയിറങ്ങി

വെള്ളരിക്കുണ്ട്: (www.kasargodvartha.com) ക്രമസമാധാനപാലനത്തിന് വേറിട്ട മുഖം സമ്മാനിച്ച് പൊലീസ് സേനക്ക് തന്നെ അഭിമാനമായ എസ്‌ഐ വിജയകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെയാണ് സ്റ്റേഷന്‍ ചുമതലയുള്ള ഹൗസ് ഓഫീസറായി വിരമിച്ചത്. 32 വര്‍ഷവും ഒമ്പത് മാസവും നീണ്ട സേവനം പൂര്‍ത്തിയാക്കി വിജയകുമാര്‍ വെള്ളിയാഴ്ച സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ വെള്ളരിക്കുണ്ട് പൊലീസിന് അദ്ദേഹം ഒട്ടേറെ നേട്ടങ്ങളും സമ്മാനിച്ചിരുന്നു.
           
Retired | വെള്ളരിക്കുണ്ട് പൊലീസിന് അഭിമാന നേട്ടം സമ്മാനിച്ച് എസ്‌ഐ വിജയകുമാര്‍ പടിയിറങ്ങി

ബളാല്‍ കുഴിങ്ങാട് സ്വദേശി വിജയകുമാര്‍ 1990ലാണ് പൊലീസ് കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ചത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ പൊലീസുകാരനായും എഎസ്‌ഐ ആയും ജോലി ചെയ്ത വിജയകുമാര്‍ സ്വന്തം നാടായ ബളാല്‍ പരിധിയില്‍ വരുന്ന വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ 10 മാസമായി സ്റ്റേഷന്റെ പൂര്‍ണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു.

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്റെ ചരിത്രത്തില്‍ സിഐ ഇല്ലാതെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും മികച്ച പൊലീസ് സേവനത്തിനും ജില്ലാ പൊലീസ് മേധാവിയുടെ ബഹുമതി നേടികൊടുത്താണ് വിജയകുമാര്‍ പടിയിറങ്ങിയത് എന്ന പ്രത്യേകകതയുമുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്ന നിലയില്‍ സഹപ്രവര്‍ത്തകരായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ കൂടെ നിര്‍ത്തി ജോലി ചെയ്യുന്ന കാര്യത്തിലും മികവ് കാട്ടുകയും അവരുടെ പ്രീതിക്കും പാത്രമായി വിജയകുമാര്‍.
           
Retired | വെള്ളരിക്കുണ്ട് പൊലീസിന് അഭിമാന നേട്ടം സമ്മാനിച്ച് എസ്‌ഐ വിജയകുമാര്‍ പടിയിറങ്ങി

ബളാല്‍ കുഴിങ്ങാട്ടെ പത്മനാഭ പിള്ള - ലക്ഷ്മി അമ്മ ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ: മിനി. സിതാര, ആതിര, അഭിജിത്ത് എന്നിവര്‍ മക്കളാണ്. ഇളയ സഹോദരന്‍ വിനോദ് കുമാര്‍ ഇപ്പോള്‍ തളിപ്പറമ്പ് ഡിവൈഎസ്പിയായി സേവനം ചെയ്യുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Vellarikundu, Police, Police Station, Retired, SHO Vijayakumar, Vellarikkund SHO Vijayakumar retired.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia