city-gold-ad-for-blogger

Found Dead | കാസര്‍കോട്ട് ആശുപത്രി പരിസരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കാസര്‍കോട്: (www.kasargodvartha.com) ആശുപത്രി പരിസരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കറന്തക്കാട് അശ്വനി നഗറിലെ മല്ല്യ ആശുപത്രി പരിസരത്തെ കിണറ്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്.

കിണറില്‍ ഇലകളും മറ്റും വീഴാതിരിക്കാന്‍ നെറ്റ് കൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്.

Found Dead | കാസര്‍കോട്ട് ആശുപത്രി പരിസരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴുകിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനെ സഹായിക്കാറുള്ള ഫാറൂഖ് എന്നയാളെത്തി ഉച്ചയ്ക്ക് 12 മണിയോടെയാണ് പുറത്തെടുത്തത്. 

Found Dead | കാസര്‍കോട്ട് ആശുപത്രി പരിസരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

വെള്ള ഷര്‍ടും കറുത്ത പാന്റുമാണ് വേഷം. പൊലീസിനെ കൂടാതെ അഗ്‌നിരക്ഷാ സേന, ഫോറന്‍സിക്ക് വിഭാഗം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. മൃതദേഹത്തിന്റെ പോകറ്റില്‍ നിന്നും ചില്ലറ പണം മാത്രം കണ്ടെത്തി. മൊബൈല്‍ ഫോണാ മറ്റോ ഉണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ട് കിണര്‍ കൂടുതല്‍ പരിശോധിക്കുമെന്ന് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Found Dead | കാസര്‍കോട്ട് ആശുപത്രി പരിസരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Keywords: News, Kerala, State, kasaragod, Hospital, Dead body, Police, Obituary, Unidentified body found in well in Kasaragod hospital premises

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia