Join Whatsapp Group. Join now!
Aster mims 04/11/2022

Found Dead | യുഎഇയില്‍ മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

UAE: Malayali student found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

അബൂദബി: (www.kasargodvartha.com) മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസില്‍ അനില്‍ കുര്യാക്കോസിന്റെയും പ്രിന്‍സി ജോണിന്റെയും മകന്‍ സ്റ്റീവ് ജോണ്‍ കുര്യാക്കോസ് (17) ആണ് മരിച്ചത്. അമ്മ പ്രിന്‍സി ശൈഖ് ശഖ്ബൂത്ത് മെഡികല്‍ സിറ്റിയില്‍ നഴ്‌സാണ്. 

നൈറ്റ് ഡ്യൂടി കഴിഞ്ഞ് രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പ്രിന്‍സി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ മകന്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Abudhabi, news, Gulf, Top-Headlines, Death, Student, UAE: Malayali student found dead.

സ്റ്റീവിന്റെ അച്ഛന്‍ അനില്‍ കുര്യാക്കോസും സഹോദരി സാന്ദ്ര മേരി കുര്യാക്കോസും നാട്ടിലാണ്. അല്‍ വത്ബ ഇന്‍ഡ്യന്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു സ്റ്റീവ് ജോണ്‍ കുര്യാക്കോസ്.

Keywords: Abudhabi, news, Gulf, Top-Headlines, Death, Student, UAE: Malayali student found dead.

Post a Comment