മംഗ്ളുറു: (www.kasargodvartha.com) ഉംറ തീർഥാടനം കഴിഞ്ഞ് മടക്കയാത്രക്കൊരുങ്ങിയ രണ്ട് മുതിർന്ന വനിതകൾ മക്കയിൽ നിര്യാതരായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഉഡുപി കൊട സ്വദേശികളായ ഖദീജ ഉമ്മ (68), മറിയം ഉമ്മ (65) എന്നിവരാണ് അസുഖത്തെത്തുടർന്ന് മരിച്ചത്.
ഇരുവരും ബന്ധുക്കളാണ്. മംഗ്ളൂറിൽ നിന്നുള്ള 34 പേർ അടങ്ങുന്ന ഉംറ സംഘത്തിൽ ഈമാസം ഒന്നിനാണ് ഇവർ പോയത്. ഉംറ കഴിഞ്ഞ് സംഘം മദീനയിലേക്ക് യാത്ര തിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മറിയം ഉമ്മ മരണപ്പെടുകയായിരുന്നു. പിന്നാലെ ഖദീജ ഉമ്മയും വിടവാങ്ങി. ഖബറടക്കം മക്കയിൽ.
Keywords: Mangalore, Karnataka, News, Top-Headlines, Latest-News, Death, Died, Saudi Arabia, Obituary, Makkah, Umrah, Medina, Two elderly women from Udupi die in Mecca during Umrah pilgrimage.< !- START disable copy paste -->
Died | ഉംറ കഴിഞ്ഞ് മടങ്ങിയ മുതിർന്ന വനിതകൾ മക്കയിൽ മരിച്ചു
Two elderly women from Udupi die in Mecca during Umrah pilgrimage#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍