city-gold-ad-for-blogger

Arretsed | 'ട്രാൻസ്ഫോർമർ തന്നെ അടിച്ചുമാറ്റി'; സംഘത്തിലെ 2 പേർ അറസ്റ്റിൽ

ചിറ്റാരിക്കാൽ: (www.kasargodvartha.com) കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ (31), പുഷ്പരാജ് (43) എന്നിവരാണ് പിടിയിലായത്. ചിറ്റാരിക്കാൽ കെഎസ്ഇബി നല്ലോമ്പുഴ സെക്ഷൻ പരിധിയിൽ അരിയിരിത്തി എന്ന സ്ഥലത്ത് മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന കെഎസ്ഇബിയുടെ വൈദ്യുതി ട്രാൻസ്ഫോർമർ ആണ് കവർച ചെയ്തത്.

ഫെബ്രുവരി 28ന് രാത്രിയാണ് ട്രാൻസ്ഫോർമർ മോഷണം പോയത്. കെഎസ്ഇബി നല്ലോമ്പുഴ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടയിൽ മാർച് ഒന്നിന് പെരിങ്ങോത്ത് വെച്ച് ട്രാൻസ്ഫോർമർ കടത്തി കൊണ്ടുപോവുകയായിരുന്ന മണികണ്ഠൻ, എന്നിവരെ ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Arretsed | 'ട്രാൻസ്ഫോർമർ തന്നെ അടിച്ചുമാറ്റി'; സംഘത്തിലെ 2 പേർ അറസ്റ്റിൽ

അറസ്റ്റിലായവർ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

Arretsed | 'ട്രാൻസ്ഫോർമർ തന്നെ അടിച്ചുമാറ്റി'; സംഘത്തിലെ 2 പേർ അറസ്റ്റിൽ

Keywords: Kasaragod, News, Kerala, Arrest, Case, Transformer, Theft, Police, Complaint, Investigation, Court, Remand, Neeleswaram, Top-Headlines, Two arrested in case of stealing transformer.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia