Join Whatsapp Group. Join now!
Aster MIMS 06/06/2023

New Movie | ടൊവിനോ തോമസിന്റെ 'നീലവെളിച്ചം' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Tovino Thomas' new movie Neelavelicham release date announced

കൊച്ചി: (www.kasargodvartha.com) ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം 'നീലവെളിച്ചം' ഏപ്രില്‍ 21ന് തീയേറ്ററുകളിലെത്തും. വൈക്കം മുഹമ്മദ് ബശീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ആശിഖ് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. 

പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം.

Kochi, news, Kerala, Top-Headlines, Cinema, Entertainment, Tovino Thomas' new movie Neelavelicham release date announced.

റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആശിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാല്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. 

ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയ, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നിം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, തുടങ്ങിവരാണ് മറ്റ് കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്.

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Tovino Thomas' new movie Neelavelicham release date announced.

Post a Comment