Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | പയ്യന്നൂരിൽ പിടിയിലായി തലശേരി ജയിലിൽ കഴിയുന്ന 3 യുവതികൾക്കെതിരെ നാട്ടിലെങ്ങും കേസുകൾ; കാഞ്ഞങ്ങാട്ടെ മാലപൊട്ടിക്കൽ കേസിലും അറസ്റ്റ് ചെയ്തു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾThree women arrested in gold chain snatching case
കാഞ്ഞങ്ങാട്: (www.kasargodvartha.com) പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിവെള്ളൂരിലെ ക്ഷേത്ര പരിസരത്ത് കവർചയ്‌ക്കെത്തിയെന്ന സംശയത്തെ തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ നാടോടി യുവതികൾക്കെതിരെ നാട്ടിലെങ്ങും കേസുകൾ. കഴിഞ്ഞ ദിവസം ആദൂർ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹൊസ്ദുർഗ് പൊലീസും മറ്റൊരു മാലപൊട്ടിക്കൽ കേസിൽ ഇവരെ അറസ്റ്റ് ചെയ്തു.

കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിന് സമീപം ബസിറങ്ങി നടന്ന് പോകുമ്പോൾ സ്ത്രീയുടെ മൂന്ന് പവന്റെ സ്വർണമാല പൊട്ടിച്ച കേസിൽ തമിഴ് നാട് തൂത്തുക്കുടി സ്വദേശിനികളായ നിഷ (28), കാർത്യായനി (32), പാർവതി (25) എന്നിവരെയാണ് ഹൊസ്ദുർഗ് സിഐ കെപി ഷൈനും സംഘവും തലശേരി കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറന്റ് പ്രകാരം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്.

Kasaragod, News, Kerala, Women, Arrest, Gold, Case, Payyannur, Jail, Police Station, Remand, Police, Custody, Top-Headlines, Three women arrested in gold chain snatching case.

കഴിഞ്ഞ ദിവസം ആദൂർ പൊലീസ്, ബസ് യാത്രക്കാരിയുടെ സ്വർണവും പണവും മൊബൈൽ ഫോണും അടങ്ങുന്ന ബാഗ് തട്ടിയെടുത്ത കേസിൽ നിഷയെയും പാർവതിയെയും തലശേരി കോടതിയിലെത്തി അറസ്റ്റ് ചെയ്തിരുന്നു. മൈലാട്ടി എരുതുംകടവിലെ നാരായണന്റെ ഭാര്യ കാർത്യായനിയുടെ പേഴ്സാണ് കവർന്നത്. ആദൂർ എസ്ഐ മധുസൂദനൻ മടിക്കൈയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഡിസംബർ മൂന്നിനാണ് കവർച നടന്നത്. മൂന്നര പവൻ സ്വർണവും 400 രൂപയും മൊബൈൽ ഫോണുമാണ് ചെർക്കളയിൽ നിന്ന് ആദൂരിലേക്കുള്ള യാത്രയ്ക്കിടെ കവർച ചെയ്തതെന്നാണ് കേസ്.

Kasaragod, News, Kerala, Women, Arrest, Gold, Case, Payyannur, Jail, Police Station, Remand, Police, Custody, Top-Headlines, Three women arrested in gold chain snatching case.

ഇതിന് പിന്നാലെയാണ് ഹൊസ്ദുർഗിലെ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൊസ്ദുർഗിൽ കവർച നടത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതുപ്രകാരമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. പല പൊലീസ് സ്റ്റേഷൻ പരിധികളിലും ഇവർക്കെതിരെ കേസുകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.

Keywords: Kasaragod, News, Kerala, Women, Arrest, Gold, Case, Payyannur, Jail, Police Station, Remand, Police, Custody, Top-Headlines, Three women arrested in gold chain snatching case.
< !- START disable copy paste -->

Post a Comment