തിരുവനന്തപുരം: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണിയടക്കം മൂന്നംഗ കുടുംബത്തിന് പരുക്കേറ്റു. പൊഴിയൂര്‍ സൗത്ത് കൊല്ലംകോട് വലിയതൊപ്പു പുരയിടത്തില്‍ ആന്റണി (31) ഭാര്യ വിജിത (24) മകന്‍ അബ്രോണ്‍ (ഒരു വയസ്) എന്നിവര്‍ക്കാണ് അപകടത്തില്‍ സാരമായി പരുക്കേറ്റത്. കഴിഞ്ഞ ഒന്നാം തീയതി വൈകിട്ട് മൂന്ന് മണിയോടെ വലിയവേളി എല്‍പി സ്‌കൂളിനു സമീപമാണ് സംഭവം.
കെഎസ്ആര്‍ടിസി ബസാണ് എതിര്‍ ദിശയില്‍ ബൈകില്‍ വരികയായിരുന്ന കുടുംബത്തെ ഇടിച്ചു തെറിപ്പിച്ചത്. ബസ് അമിതവേഗത്തില്‍ തെറ്റായ സൈഡിലൂടെയാണ് പോയതെന്നും നാട്ടുകാര്‍ പറയുന്നു. പൗണ്ട് കടവ് ഭാഗത്ത് നിന്ന് വലിയവേളി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.
മൂവരെയും ഇടിച്ചുതെറിപ്പിച്ച കെഎസ്ആര്‍ടിസി ബസ് സമീപത്തെ മതില്‍ തകര്‍ത്താണ് നിന്നത്. ബസിന്റെ ഇടിയേറ്റ് റോഡിലേക്ക് തെറിച്ചു ആന്റണിയേയും കുടുംബത്തേയും നാട്ടുകാര്‍ ഉടന്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തുമ്പ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
Keywords: Thiruvananthapuram, News, Kerala, Injured, KSRTC, KSRTC-bus, Bike, Accident, Thiruvananthapuram: Three injured in road accident.