Join Whatsapp Group. Join now!
Aster MIMS 06/06/2023

Textbooks | സ്‌കൂള്‍ അടയ്ക്കും മുമ്പേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍; കാസർകോട്ടെത്തിയത് 3,90,281 പുസ്തകങ്ങൾ; കുടുംബശ്രീ വഴി വിതരണം ചെയ്യും

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾTextbooks for next academic year arrived in Kasaragod
കാസർകോട്: (www.kasargodvartha.com) അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കും മുമ്പേ എത്തി. 3,90,281 പുസ്തകമാണ് കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ ജില്ലാ ഹബ്ബില്‍ എത്തിയത്. ഒമ്പത് , പത്ത് ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ് , കന്നഡ മീഡിയത്തിലെ മുഴുവന്‍ പുസ്തകങ്ങളും ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ ചില പാഠ പുസ്തകങ്ങളും ഇതിനകം എത്തിയിട്ടുണ്ട്. കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ ജില്ലാ ഹബ്ബില്‍ ഇനി പുസ്തകങ്ങള്‍ ഇറക്കാന്‍ ആവിശ്യമായ സ്ഥലം ഇല്ലാത്തതിനാല്‍ അധിക മുറികള്‍ ആവശ്യമാണ്.

Kasaragod, Kerala, News, School, Kudumbasree, Students, Examination, Inauguration, Top-Headlines, Textbooks for next academic year arrived in Kasaragod

നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടക്കുന്ന സാഹചര്യമായതിനാല്‍ ബാക്കി പുസ്തങ്ങള്‍ പരീക്ഷ കഴിഞ്ഞാലുടന്‍ ഇറക്കും. 592 സ്‌കൂളുകള്‍ക്കായി 137 സൊസൈറ്റികളാണ് ജില്ലയില്‍ ഉള്ളത്. ചിറ്റാരിക്കാല്‍, കാസര്‍കോട് ഭാഗത്തുള്ള പുസ്തകങ്ങളുടെ സോര്‍ട്ടിംഗ് തുടങ്ങി കഴിഞ്ഞു. കാസര്‍കോട് ഡി.ഇ.ഒയുടെ കീഴില്‍ കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള മൂന്ന് എ.ഇ.ഒ യും കാഞ്ഞങ്ങാട് ഡി.ഇ.ഒയുടെ കീഴില്‍ ചിറ്റാരിക്കല്‍, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ്, ബേക്കല്‍ നാല് എ.ഇ.ഒ യും ഉണ്ട്.

പാഠപുസ്‌ക വിതരണത്തിന്റെ ഉദ്ഘാടനം 27ന് കാസര്‍കോട് ഗവ.ഹൈസ്‌കൂളില്‍ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഒരു സൊസൈറ്റികളുടെ പരിധിയില്‍ 5 സ്‌കൂളുകള്‍ ഉണ്ടാകും. ഒമ്പത്, 10 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങള്‍ അടുത്ത മാസം തന്നെ വിതരണം നടത്തും.

Keywords: Kasaragod, Kerala, News, School, Kudumbasree, Students, Examination, Inauguration, Top-Headlines, Textbooks for next academic year arrived in Kasaragod
< !- START disable copy paste -->

Post a Comment