മൂന്ന് വര്‍ഷം മുമ്പ് വികസനത്തിനായി ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കുകയും പിന്നീട് പിഡബ്‌ള്യുഡി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 35 ശതമാനം കുറഞ്ഞ തുകയ്ക്കായിരുന്നു കരാര്‍ ഏറ്റെടുത്തത്. റോഡരികിലെ മരങ്ങള്‍ മുറിക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെ പദ്ധതിയിലുള്‍പെട്ട സ്ഥലത്തെ മരങ്ങള്‍ തങ്ങളുടെ കീഴിലുള്ളതാണെന്ന് റെയില്‍വേ അധികൃതര്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. നടപടികള്‍ നീണ്ടതോടെയാണ് കരാറുകാരന്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയത്.
തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഭൂമി അളന്നപ്പോള്‍ സ്ഥലം റെയില്‍വേയുടെതാണെന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ റെയില്‍വേയുടെ സ്ഥലവും പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലവും അടയാളപ്പെടുത്തി വേര്‍തിരിച്ചിട്ടുണ്ട്. മാര്‍ച് 16ന് വൈകീട്ട് അഞ്ച് മണി വരെ ടെന്‍ഡര്‍ നല്‍കാം. മാര്‍ച് 20ന് ഉച്ചകഴിഞ്ഞ് 3.30ന് ടെന്‍ഡര്‍ തുറക്കും. റോഡ് നവീകരണം, പാര്‍കിംഗ്, ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം, ഡ്രൈനേജ്, നടപ്പാത, ഇന്റര്‍ ലോകിങ് തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടക്കേണ്ടത്. ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരിക്കല്‍ മുടങ്ങിയ പദ്ധതിക്ക് വീണ്ടും ടെന്‍ഡര്‍ വിളിച്ചത് വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Indian-Railway, Railway Station, Government-of-Kerala, Development Project, Tender, Kasaragod railway station, Tender invited again for Kasaragod railway station road development and upgrade.
< !- START disable copy paste -->