ഏഴുമാസം മുൻപ് ഭാര്യയുടെ ഗാർഹിക പീഡന പരാതിയെ തുടർന്നാണ് നോയലിനെതിരെ സംഘടനാ നടപടി എടുത്തത്. ഗാർഹിക പീഡനത്തിന് തെളിവില്ലെന്നും, വൈവാഹിക തർക്കം മാത്രമാണെന്നും ജില്ലാ കോടതി നോയലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഇടക്കാല വിധിയിൽ പരാമർശിച്ചിരുന്നു.
കോടതിവിധിയുടെ പകർപ് ഉൾപെടുത്തി ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്ക് നോയൽ വിശദീകരണം നൽകിയിരുന്നു. സത്യം ഒരുനാൾ പുറത്ത് വരുമെന്ന വിശ്വാസമാണ് തന്നെ നയിച്ചതെന്നും, അച്ചടക്കനടപടി പിൻവലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, തന്നെ മനസിലാക്കിയ കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും നോയൽ ടോമിൻ ജോസഫ് പ്രതികരിച്ചു.