city-gold-ad-for-blogger
Aster MIMS 10/10/2023

Heat Alert | സൂര്യാഘാതം; കാസര്‍കോട്ടും ജോലിസമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവായി; ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ വിശ്രമവേള

കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലിസമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപെടുത്തി.

Heat Alert | സൂര്യാഘാതം; കാസര്‍കോട്ടും ജോലിസമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവായി; ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ വിശ്രമവേള

രാവിലെയും ഉച്ചയ്ക്കുശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിരിക്കുന്നു.

Heat Alert | സൂര്യാഘാതം; കാസര്‍കോട്ടും ജോലിസമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവായി; ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ വിശ്രമവേള

ഏപ്രില്‍ 30 വരെയുള്ള കാലയളവിലേക്ക് മേല്‍സമയ ക്രമീകരണം ബാധകമായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Keywords: Ksaragod, News, Kerala, ALERT, Job, Time, Employees, Top-Headlines, Sunburn; Kasargod district also ordered to adjust the working hours.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL