പെട്രോള്‍ ഊറ്റിയെടുക്കുന്ന സംഘത്തില്‍ യുവതികളും ഉള്‍പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൂളായി കുപ്പിയുമായി വന്ന് ഇരുചക്രവാഹനത്തിന്റെ അടുക്കല്‍ നിന്ന് പെട്രോള്‍ ടാങ്കില്‍ നിന്നും പോകുന്ന പൈപ് ഊരിയെടുത്ത് കുപ്പിയില്‍ നിറച്ച് കൊണ്ടു പോകുകയാണ് ചെയ്യുന്നത്.
രാത്രി വൈകിയും മറ്റും ട്രെയിനിറങ്ങി വാഹനം സ്റ്റാര്‍ട് ചെയ്ത് പോകാന്‍ നോക്കുമ്പോഴാണ് പലരും കുഴപ്പത്തിലാവുന്നത്. അടുത്തൊന്നും പെട്രോള്‍ പമ്പ് ഇല്ലാത്തതിനാല്‍ ടൗണ്‍ വരെ വാഹനം ഉന്തികൊണ്ടു പോകേണ്ടി വരുന്നു. കുറച്ച് ഇന്ധനം ബാക്കി ഉള്ളവര്‍ വാഹനം പകുതി വഴിയില്‍ എത്തുമ്പോഴേക്കും കുടുങ്ങി കഷ്ടപ്പെടും.
പെട്രോള്‍ ഊറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും അധികാരികള്‍ അനങ്ങുന്നില്ലെന്നും ആക്ഷേപമുണ്ട്. സംഭവം റെയില്‍വേ സ്റ്റേഷന് പുറത്തായതുകൊണ്ട് ടൗണ്‍ പൊലീസ് നടപടിയെടുക്കട്ടേയെന്ന് പറഞ്ഞ് പന്ത് ലോകല്‍ പൊലീസിന്റെ കോര്‍ടിലേക്ക് റെയില്‍വേ പൊലീസ് പരാതി തട്ടി വിടുന്നു. ലോകല്‍ പൊലീസ് നേരെ തിരിച്ചും നല്‍കുന്നു. ഇതിനിടയില്‍പെട്ട് യാത്രക്കാരാണ് കുഴങ്ങുന്നത്.
യുവതികളും പെട്രോള്‍ ഊറ്റുന്ന സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. കുറ്റകൃത്യത്തെ നിസാരവത്ക്കരിക്കുന്നതിനാല്‍ വാഹന ഉടമകള്‍ രേഖാമൂലം പരാതി നല്‍കാനും മടി കാണിക്കുന്നു.
Keywords: Kasaragod, News, Thieves, Railway station, Bike, Petrol, Women, Bottle, Train, Police, Complaint, Kerala, Top-Headlines, Stealing petrol from parked two-wheelers at Kasaragod railway station.