Join Whatsapp Group. Join now!
Aster mims 04/11/2022

SSLC exam | എസ്എസ്എല്‍സി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കം; കാസര്‍കോട്ട് പരീക്ഷ എഴുതാന്‍ 19566 വിദ്യാര്‍ഥികള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

SSLC exam to begin on March 9, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കമാവും. ജില്ലയില്‍ പൊതുവിദ്യാഭാസ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാര്‍ച് ഒമ്പത് മുതല്‍ 29വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. രാവിലെ 9.30 മുതലാണ് പരീക്ഷ തുടങ്ങുന്നത്. ഭാഷാ പരീക്ഷകളാണ് ആദ്യം. ചൂട് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
         
Latest-News, Kerala, Kasaragod, Top-Headlines, Education, Examination, State-Board-SSLC-PLUS2-EXAM, SSLC, Students, SSLC exam to begin on March 9.

156 കേന്ദ്രങ്ങളിലായി 19566 വിദ്യാര്‍ഥികളാണ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 9433 പേര്‍ പെണ്‍കുട്ടികളാണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലാണ് (10957) ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8609 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാട്ട് 75 ഉം കാസര്‍കോട്ട് 81 ഉം പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് നായന്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹൈസ്‌കൂളിലാണ്. 855 പേരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 17 പേര്‍ മാത്രം പരീക്ഷ എഴുതുന്ന
മൂഡംബയല്‍ ഗവ. ഹൈസ്‌കൂളിലാണ് ഏറ്റവും കുറവ്. ഗവ സ്‌കൂളുകളില്‍ 10922, എയ്ഡഡ് 6859, അണ്‍ എയ്ഡഡ് 1785 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ കണക്ക്. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ 10ന് തുടങ്ങും.
            
Latest-News, Kerala, Kasaragod, Top-Headlines, Education, Examination, State-Board-SSLC-PLUS2-EXAM, SSLC, Students, SSLC exam to begin on March 9.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Education, Examination, State-Board-SSLC-PLUS2-EXAM, SSLC, Students, SSLC exam to begin on March 9.
< !- START disable copy paste -->

Post a Comment