മുഖ്യഭാഷ മലയാളമായതിനാൽ കൂടുതൽ പേരും മലയാളത്തിലാണ് പരീക്ഷ എഴുതുന്നത്. അതിരാവിലെ തന്നെ പല കുട്ടികളും ആരാധനാലയങ്ങളിലും മറ്റും പ്രാർഥിച്ചാണ് പരീക്ഷയ്ക്ക് എത്തിയത്. തുടക്ക പരീക്ഷ ആയതിനാൽ ഒന്നാം പേപർ വിലയിരുത്തി കൊണ്ടായിരിക്കും തുടർന്നുള്ള പരീക്ഷകളെ വിലയിരുത്താൻ കഴിയുകയെന്ന് വിദ്യാർഥികൾ പറഞ്ഞു.
സാധാരണ കണക്ക്, ഇംഗ്ലീഷ്, രസതന്ത്രം പരീക്ഷകളാണ് വിദ്യാർഥികളെ കുഴക്കാറുള്ളതെന്ന് അധ്യാപകർ പറഞ്ഞു. പഠനത്തിനായി ഇഷ്ടംപോലെ ഇടവേളകളും സമയവും ലഭിക്കുന്നത് കൊണ്ട് വിദ്യാർഥികളിൽ സമ്മർദം കുറവായിരിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. രണ്ടാം പരീക്ഷയായ ഇംഗ്ലീഷ് നാല് ദിവസം കഴിഞ്ഞ് 13ന് നടക്കും. 29ന് രണ്ടാം ഭാഷ പരീക്ഷയോടെയാണ് എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നത്. 156 കേന്ദ്രങ്ങളിലായി 19566 വിദ്യാർഥികളാണ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്.
Keywords: Kasaragod, News, Kerala, SSLC, Examination, Students, School, Teacher, District, Top-Headlines, SSLC exam started.