ഫാസിസവും കോര്‍പറേറ്റിസവും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ജനവിരുദ്ധ നയങ്ങളെ വിശകലനം ചെയ്ത് പരിഹാരങ്ങളെ കുറിച്ചുള്ള ആലോചനകള്‍ക്ക് സമിറ്റ് വേദിയാകും. മതം, സമൂഹം, വികസനം, പരിസ്ഥിതി, ആരോഗ്യം, കാംപസ് ആക്ടിവിസം, വിദ്യാര്‍ഥിത്വം, സംരംഭകത്വം, കരിയര്‍, സോഫ്റ്റ് സ്‌കില്‍ എന്നീ മേഖലകളില്‍ പരിശീലനവും ചര്‍ചകളും നടക്കും. ഏപ്രില്‍ 29 ന് കണ്ണൂരില്‍ നടക്കുന്ന എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി കാംപസുകളില്‍ സംഘടിപ്പിക്കുന്ന 'നമ്മള്‍ ഇന്‍ഡ്യന്‍ ജനത' പ്രമേയ പഠനങ്ങള്‍ക്ക് സമിറ്റ് അന്തിമ രൂപം നല്‍കും. 2007 മുതല്‍ പ്രൊഫ്സമിറ്റില്‍ പങ്കെടുത്ത പ്രൊഫഷണലുകളുടെ പ്രതിനിധി സംഗമവും നഗരിയില്‍ നടക്കും.
പ്രൊഫ്സമിറ്റിന്റെ ഉദ്ഘാടനം മാര്‍ച് 11ന് രാവിലെ ഒമ്പത് മണിക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി അധ്യക്ഷനാകും. മാര്‍ച് 12 ഞായറാഴ്ച രാവിലെ 10.45ന് നമ്മള്‍ ഇന്‍ഡ്യന്‍ ജനത എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. രാം പുനിയാനി മുഖ്യാഥിതിയാകും. കേരള മുസ്ലിം ജമാഅത് സംസ്ഥാന ജെനറല്‍ സെക്രടറി സയ്യിദ് ഇബ്റാഹിമുല്‍ ഖലീലുല്‍ ബുഖാരി പ്രഭാഷണം നടത്തും.
സമസ്ത സെക്രടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബശീര്‍ ഫൈസി വെണ്ണക്കോട് എന്നിവര്‍ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എം മുഹമ്മദ് സ്വാദിഖ്, വി പി എ തങ്ങള്‍ ആട്ടീരി, ഇബ്റാഹിം ബാഖവി മേല്‍മുറി എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. എസ്എസ്എഫ് കേരള സെക്രടറി കെ മുഹമ്മദ് പ്രൊഫ് സമിറ്റ് സന്ദേശം കൈമാറും. മൂന്നു വേദികളിലായി മൂന്ന് ദിവസം നടക്കുന്ന പരിപാടിയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍, ഡോ. നൂറുദ്ദീന്‍ റാസി, പി ജാബിര്‍, ഡോ. അബൂബകര്‍, എം മുഹമ്മദ് നിയാസ് പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഡോ. എം എസ് മുഹമ്മദ്, മൂസ സഖാഫി കളത്തൂര്‍, റഷീദ് സഅദി പൂങ്ങോട്, മുഹമ്മദ് മുദ്ദസിര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, SSF, Muhimmath, Press Meet, Video, Students, Samastha, Programme, Conference, SSF Profsummit, SSF Profsummit will begin on March 10 at Muhimmath.
< !- START disable copy paste -->