city-gold-ad-for-blogger

Protest | 'കേന്ദ്ര - സംസ്ഥാന സര്‍കാരുകള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നു'; എസ്‌കെഎസ്എസ്എഫ് കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

വിദ്യാനഗര്‍: (www.kasargodvartha.com) കേന്ദ്ര - സംസ്ഥാന സര്‍കാരുകള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ആരോപിച്ച് എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി. വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ചിന് തുടക്കം കുറിച്ച് കല്ലട്ര മാഹിന്‍ ഹാജി എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്നയ്ക്ക് പതാക കൈമാറി.
           
Protest | 'കേന്ദ്ര - സംസ്ഥാന സര്‍കാരുകള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നു'; എസ്‌കെഎസ്എസ്എഫ് കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

സംസ്ഥാന സെക്രടറിയേറ്റംഗം കജ മുഹമ്മദ് ഫൈസി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി, പിഎച് അസ്ഹരി, സഈദ് അസ്അദി, മഹ്മൂദ് മൗലവി, ഇബ്രാഹിം അസ്ഹരി, സയ്യിദ് ഹംദുല്ല തങ്ങള്‍, കബീര്‍ ഫൈസി പെരിങ്കടി, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, മൂസ നിസാമി നാട്ടക്കല്‍, റസാഖ് അസ്ഹരി, ഫൈസല്‍ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലക്ടറേറ്റ് പരിസരത്ത് നടന്ന സംഗമം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സികെകെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. സുഹൈല്‍ ഹൈതമി പയ്യോളി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

യൂനുസ് ഫൈസി കാക്കടവ്, അശ്‌റഫ് ഫൈസി കിന്നിങ്കാര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ലത്വീഫ് തൈക്കടപ്പുറം, സുഹൈല്‍ ഫൈസി, ഹാഫിസ് റാശിദ് ഫൈസി, ഇബ്രാഹിം അസ്അദി, അബ്ദുല്ല ടിഎന്‍ മൂല, അര്‍ശാദ് മൊഗ്രാല്‍ പുത്തൂര്‍, ബശീര്‍ ഫൈസി ബാറടുക്ക, മുനവ്വിര്‍ യമാനി, ബശീര്‍ ഹിദായത് നഗര്‍, സമദ് മൗലവി, സലാം മൗലവി, ഹകീം ദാരിമി, കുഞ്ഞഹ് മദ് ബെദിര, റഊഫ് ഉദുമ, അബ്ദുര്‍ റഹ്മാന്‍ മൗലവി, ഇല്ല്യാസ് കട്ടക്കാല്‍, ഫാറൂഖ് ഫൈസി, മുനവ്വിര്‍ യമാനി, മന്‍സൂര്‍ അശ്ശാഫി, ഉനൈസ് ആരിക്കാടി, ഫതാഹ് മൊഗര്‍, ഹാരിസ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, SKSSF, Protest, Vidya Nagar, Collectorate, March, Kasaragod  Collectorate,  Government, SKSSF organized Collectorate march.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia