Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | പ്രവാസിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വിദേശത്തേക്ക് കടന്ന ഒരു പ്രതി കൂടി അറസ്റ്റില്‍; പിടികൂടിയത് വിമാനത്താവളത്തില്‍ നിന്ന്; കൊലയില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ്

Siddique's murder: one more accused arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പ്രവാസിയായ സീതാംഗോളി മുഗുവിലെ അബൂബകര്‍ സിദ്ദീഖിന്റെ (32) കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം പത്തായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎം അബ്ദുല്‍ ജലീല്‍ (35) ആണ് ശനിയാഴ്ച അറസ്റ്റിലായത്. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
                
Latest-News, Kerala, Kasaragod, Crime, Arrested, Murder-Case, Murder, Investigation, Accused, Killed, Top-Headlines, Siddique's Murder, Siddique's murder: one more accused arrested.

സംഭവത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതികളിലൊരാളായ അബ്ദുല്‍ ജലീല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നു. ആകെ 19 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ അഞ്ച് പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. നാല് പേരാണ് ജയിലിലുള്ളത്.

2022 ജൂണ്‍ 26നാണ് അബൂബകര്‍ സിദ്ദീഖിനെ ക്വടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. വിദേശ കറന്‍സിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള വീട്ടില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബന്തിയോട്ടെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചതായും കേസ് നിലവിലുണ്ട്.
                
Latest-News, Kerala, Kasaragod, Crime, Arrested, Murder-Case, Murder, Investigation, Accused, Killed, Top-Headlines, Siddique's Murder, Siddique's murder: one more accused arrested.

സിദ്ദീഖിനെ ആക്രമിക്കാന്‍ അധോലോക സംഘത്തിന് ക്വടേഷന്‍ ഏല്‍പിച്ചതായി പറയുന്നവരെയും ക്വടേഷന്‍ സംഘത്തില്‍ പെട്ട ചിലരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് ഡിവൈഎസ്പിമാര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. ഇനിയും പിടിയിലാവാനുള്ളവര്‍ക്കായി ശക്തമായ തിരച്ചില്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Keywords: Latest-News, Kerala, Kasaragod, Crime, Arrested, Murder-Case, Murder, Investigation, Accused, Killed, Top-Headlines, Siddique's Murder, Siddique's murder: one more accused arrested.
< !- START disable copy paste -->

Post a Comment