Join Whatsapp Group. Join now!
Aster mims 04/11/2022

Karnataka Election | മോദി ഓളം മായ്ക്കാൻ മുൻ പ്രധാനമന്ത്രി; ഉബൈദുല്ല ഖാൻ അസ്മി ജെഡിഎസിൽ; കോൺഗ്രസ് ഫ്രെയിമിൽ നിന്ന് മുസ്‌ലിം മുഖങ്ങൾ മായുന്നു

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Senior politician Ubaidullah Khan Azmi joins JDS
/ സൂപ്പി വാണിമേൽ

മംഗ്‌ളുറു: (www.kasargodvartha.com) മൈസൂറു-ബെംഗ്ളൂറു അതിവേഗ പാത ഉദ്ഘാടനവും മാണ്ട്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്ഷോയും സൃഷ്ടിച്ച ഓളം മായ്ക്കാൻ നവതിയിലും തളരാത്ത രാഷ്ട്രീയ നിറവോടെ മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡ രംഗത്ത്. ന്യൂനപക്ഷങ്ങളെ കൂടുതൽ ആകർഷിച്ച് തന്റെ പാർടി ശക്തിപ്പെടുത്താനുള്ള മറുവഴി തേടുന്ന രാഷ്ട്രീയ ചാണക്യൻ മുതിർന്ന കോൺഗ്രസ് നേതാവും മൂന്ന് തവണ രാജ്യസഭ അംഗവുമായ മൗലാന ഉബൈദുല്ല ഖാൻ അസമിയെ ചേർത്തു നിറുത്തി.

ജെഡിഎസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് പദവിയാണ് ഖാന് നൽകിയത്. പാർടി കർണാടക പ്രസിഡണ്ട് സ്ഥാനത്തുള്ള ക്രൗഡ്പുള്ളർ മുൻ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിമിന് പിറകെ ഖാനും ജെഡിഎസിൽ എത്തിയതോടെ കോൺഗ്രസിന് മറ്റൊരു മുസ്‌ലിം മുഖം കൂടി നഷ്ടമായി. ഓൾ ഇൻഡ്യ പേർസണൽ ലോ ബോർഡ് അംഗമായ ഉബൈദുല്ല ഖാൻ 1990 മുതൽ 2008 വരെ രാജ്യസഭ അംഗമായിരുന്നു. ദേവഗൗഡയുടെ ബെംഗ്ളൂറു പത്മനാഭ നഗറിലെ വസതിയിൽ ഇബ്രാഹീമിന്റെ സാന്നിധ്യത്തിലാണ് ഖാൻ പച്ചക്കൊടി ഏറ്റുവാങ്ങിയത്.

Mangalore, National, News, Karnataka, Politics, Political-News, Congress, Narendra-Modi, Inauguration, Road Show, Political Party, Leader, Top-Headlines, Senior politician Ubaidullah Khan Azmi joins JDS

'ഉബൈദുല്ല ഖാൻ അസമി വലിയ അനുഭവ സമ്പത്തും മുസ്‌ലിം സമുദായത്തിൽ ആഴത്തിൽ സ്വാധീനവുമുള്ള നേതാവാണ്. ജയപ്രകാശ് നാരായണൻ, മുൻ പ്രധാനമന്ത്രി വിപി സിങ് തുടങ്ങിയവർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം സജീവമായി ഉണ്ടാവുമെന്ന് ജെഡിഎസ് നിയമസഭ കക്ഷി നേതാവ് മുൻ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിക്ക് വാക്കുകൊടുത്തിട്ടുണ്ട്', ഇബ്രാഹിം പറഞ്ഞു. ജനക്ഷേമത്തിലും വികസനത്തിലും ഊന്നിയ ഭരണമാണ് കർണാടകയിൽ ജനതാദൾ കാഴ്ചവെച്ചതെന്ന് ഉബൈദുല്ല ഖാൻ പറഞ്ഞു. 'പിളർപ്പിന് ശേഷം അഴിമതി രഹിതമായി നിലനിൽക്കുന്നത് ജെഡിഎസ് ആണ്. മുസ്‌ലിംകളുടെ ഉറ്റ മിത്രമാണ് ദേവഗൗഡ. സമുദായത്തിന് അർഹമായ സംവരണങ്ങൾ നൽകിയ ഏക നേതാവാണ് അദ്ദേഹം', ഖാൻ കൂട്ടിച്ചേർത്തു.

അടുത്ത മെയ് 13ന് ദേവഗൗഡക്ക് 90 വയസ് തികയും. തീരദേശ ജില്ലകളിലും ഷിവമോഗ്ഗയിലും ആഞ്ഞു വീശിക്കഴിഞ്ഞ തീവ്രഹിന്ദുത്വ കാറ്റ് മാണ്ട്യ, മൈസൂറു മേഖലയുടെ മതേതര മതിലുകൾ തകർക്കാതിരിക്കാനുള്ള കരുതലിലാണ് നരേന്ദ്ര മോദി വന്നുപോയതിൽ പിന്നെ രാഷ്ട്രീയ കാരണവർ. തന്റെ പാർടി ഒന്നാം കക്ഷിയായ മാണ്ട്യ ജില്ലയിൽ മോദി മൈസൂറു-ബെംഗ്ളൂറു അതിവേഗ പാത ഉദ്ഘാടനം നടത്തിയതിന്റെ പ്രചാരണ കോലാഹലങ്ങൾ ക്കിടയിൽ ജെഡിഎസ് കന്നഡ പത്രങ്ങൾക്ക് നൽകിയ മുഴുവൻ പേജ് പരസ്യങ്ങൾ ശ്രദ്ധേയമായിരുന്നു. 1983ൽ ദേവഗൗഡ പൊതുമരാമത്ത്-ജലസേചന മന്ത്രിയായ കാലത്ത് ആവിഷ്കരിച്ച സ്വപ്ന പദ്ധതിയാണ് പാതയാണെന്നായിരുന്നു അവകാശ വാദം. തമിഴ്നാട്ടിൽ നിന്ന് പഠന-വിനോദയാത്രക്ക് വന്ന 23 വിദ്യാർഥികൾ ബിഡഡിൽ വാഹന അപകടത്തിൽ മരിച്ച സംഭവമായിരുന്നു അതിന്റെ പ്രേരണ. 1991ദേവഗൗഡ മുഖ്യമന്ത്രിയായപ്പോൾ തുടർപ്രവർത്തനം ഉണ്ടായി എന്നും പരസ്യത്തിൽ പറഞ്ഞു വെച്ചു.

Mangalore, National, News, Karnataka, Politics, Political-News, Congress, Narendra-Modi, Inauguration, Road Show, Political Party, Leader, Top-Headlines, Senior politician Ubaidullah Khan Azmi joins JDS.

എന്നും ഒപ്പം നിൽക്കുന്ന വൊക്കാലിക സമുദായ മനസുകളിൽ ചാഞ്ചാട്ടം സംഭവിക്കാതെ കാത്തോളണേ എന്നാണ് മാണ്ട്യ ജില്ലയിലെ എംഎൽഎമാരേയും നേതാക്കളേയും വീട്ടിലേക്ക് വിളിച്ചുവരുത്തി ദേവഗൗഡ നിർദേശം നൽകിയത്. ന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങളും സമാന്തരമായി സജീവം.

കർണാടകയിലെ കോൺഗ്രസ് ഫ്രെയ്മിൽ തിളങ്ങി നിന്ന നേതാവായിരുന്ന മുൻ മന്ത്രി റോശൻ ബെയ്ഗ്. 'ഐമ' ജ്വലറി നിക്ഷേപ തട്ടിപ്പിൽ പ്രതിയായതിനെത്തുടർന്ന് ബിജെപി തണൽ തേടിയ അദ്ദേഹം രാഷ്ട്രീയ രംഗത്ത് നിന്ന് തന്നെ പുറത്തായി. മറ്റൊരു മുഖം മുൻമന്ത്രി സമീർ അഹ്‌മദ്‌ ഖാൻ എംഎൽഎയെ അതേ കേസുമായി ബന്ധപ്പെടുത്തി ഇഡി വേട്ടയാടുകയാണ്.

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പാർടിയുടേയും എസ് ഡി പി ഐയുടേയും സാന്നിധ്യം കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ നഷ്ടങ്ങൾ വരുത്തി. അടുത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിഎസ് പിടിക്കുന്ന ഓരോ അധിക ന്യൂനപക്ഷ വോടുകളും കോൺഗ്രസ് അടിപതറാനാണ് വഴിവെക്കുക എന്നാണ് നിരീക്ഷണം. കോൺഗ്രസുമായി ചേർന്ന് മുഖ്യമന്ത്രി ആയതിന്റെ കയ്പ് നുണയുന്ന എച് ഡി കുമാര സ്വാമിക്ക് ബിജെപിക്കൊപ്പം കഴിഞ്ഞ കാലം മധുരസ്മൃതിയാണ്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരും എന്ന സർവേകൾ വന്നു തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പാനന്തരം എന്താവും എന്നത് പ്രവചനാതീതമാവുന്നതാണ് സൂചനകൾ.

Keywords: Mangalore, National, News, Karnataka, Politics, Political-News, Congress, Narendra-Modi, Inauguration, Road Show, Political Party, Leader, Top-Headlines, Senior politician Ubaidullah Khan Azmi joins JDS.
< !- START disable copy paste -->

Post a Comment