Join Whatsapp Group. Join now!
Aster MIMS 22/05/2023

Accident | സഊദിയില്‍ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Saudi Arabia: Malayali man died in road accident #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

റിയാദ്: (www.kasargodvartha.com) വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കിനടുത്ത് ദുബയിലാണ് അപകടം നടന്നത്. കോഴിക്കോട് തിരുവമ്പാടി പെരുമാലിപ്പടി ഓത്തിക്കല്‍ ജോസഫിന്റെയും ബോബിയുടേയും മകന്‍ ഷിബിന്‍ ജോസഫ് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് തബൂക്-യാംബു റോഡില്‍ ദുബ എന്ന സ്ഥലത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക് വന്നിടിച്ചായിരുന്നു അപകടമെന്നാണ് റിപോര്‍ട്. 

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തബൂക് ആസ്ട്ര കംപനിയിലെ ബേകറി വിഭാഗത്തില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ടില്‍ കുടുംബാംഗമാണ്. 

Riyadh, news, Gulf, World, Accident, Death, Saudi Arabia: Malayali man died in road accident.

ഭാര്യ: ഡോണ (നഴ്‌സ്, ഇഎംഎസ് സഹകരണ ആശുപത്രി മുക്കം). സഹോദരങ്ങള്‍: ഷിനി, ഷിന്റോ. ദുബ ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ കൊണ്ടുപോകും.

Keywords: Riyadh, news, Gulf, World, Accident, Death, Saudi Arabia: Malayali man died in road accident.

Post a Comment