Join Whatsapp Group. Join now!
Aster mims 04/11/2022

Died | സഊദിയില്‍ മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവ് മരിച്ചു

Saudi Arabia: Expatriate died after falling into sewage tank #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

റിയാദ്: (www.kasargodvartha.com) ജുബൈലില്‍ മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവ് മരിച്ചു ഉത്തര്‍പ്രദേശ് കൗശംബി സ്വദേശി റാം മിലന്‍ റോഷന്‍ ലാല്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ജുബൈല്‍ മാളിന്റെ പരിസരത്തുള്ള മലിനജല പ്ലാന്റിലാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികള്‍ നടത്താനായി മാന്‍ഹോളില്‍ ഇറങ്ങിയ മിലന്‍ കാല്‍ വഴുതി അകത്തേക്ക് വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്. 

സഹപ്രവര്‍ത്തകര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും അഗ്‌നിരക്ഷാ സേനയും കംപനി അധികൃതരും സ്ഥലത്തെത്തി. ടാങ്കിലെ വെള്ളം വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഏഴ് വര്‍ഷം മുമ്പാണ് റാം മിലന്‍ അവസാനമായി നാട്ടില്‍ പോയി വന്നത്. 

Riyadh, news, Gulf, World, Top-Headlines, Death, died, Saudi Arabia: Expatriate died after falling into sewage tank.

Keywords: Riyadh, news, Gulf, World, Top-Headlines, Death, died, Saudi Arabia: Expatriate died after falling into sewage tank.

Post a Comment