city-gold-ad-for-blogger

Accidental Death | സഊദിയില്‍ ഹജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപ്പിടിച്ച് 21 മരണം; മരിച്ചവരില്‍ ഇന്‍ഡ്യക്കാരുമുണ്ടെന്ന് പ്രാഥമിക നിഗമനം; 29 പേര്‍ക്ക് പരുക്ക്; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

റിയാദ്: (www.kasargodvartha.com) സഊദിയില്‍ ഹജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപ്പിടിച്ച് 21 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍പെട്ടവരില്‍ അധികവും ബംഗ്ലദേശുകാരാണ്. മരിച്ചവരില്‍ ഇന്‍ഡ്യക്കാരുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 29 പേര്‍ക്ക് പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ബസ് അപകടത്തില്‍പെട്ടത്.  ഖമീസ് മുശൈത്തില്‍നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായില്‍ ചുരത്തിലെ പാലത്തില്‍ ഇടിച്ചുമറിഞ്ഞ് തീപ്പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. ബസിന്റെ ബ്രേക് നഷ്ടപ്പെട്ടതോടെ പാലത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ വീഡിയോ പുറത്തുവന്നു. 

Accidental Death | സഊദിയില്‍ ഹജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപ്പിടിച്ച് 21 മരണം; മരിച്ചവരില്‍ ഇന്‍ഡ്യക്കാരുമുണ്ടെന്ന് പ്രാഥമിക നിഗമനം; 29 പേര്‍ക്ക് പരുക്ക്; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു


ബംഗ്ലദേശ്, പാകിസ്താന്‍ സ്വദേശികളാണ് ബസില്‍ കൂടുതലും ഉണ്ടായിരുന്നത്. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണിവര്‍. സിവില്‍ ഡിഫന്‍സ് ടീമുകളും റെഡ് ക്രെസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലതെത്തി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നു. പരുക്കേറ്റവരെ അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

 

Keywords: News, World, International, Gulf, Top-Headlines, Accident, Accidental Death, Injured, Saudi Arabia: At least 21 Umrah pilgrims Died, 29 injured in bus crash in Asir

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia