Join Whatsapp Group. Join now!
Aster mims 04/11/2022

Food Inspection | കാസര്‍കോട്ടെ ഹോടെലില്‍ കയറിയ 2 യുവതികള്‍ 10 ബിരിയാണിക്ക് ഓര്‍ഡര്‍ നല്‍കി; 2 എണ്ണം കഴിക്കാനും 8 എണ്ണം പാര്‍സലും; കഴിച്ച ബിരിയാണിക്ക് നിലവാരമില്ലെന്ന് കാട്ടി പൊതിയാന്‍ പറഞ്ഞവ വേണ്ടെന്ന് അറിയിച്ചു; '10ന്റെയും പണം വെക്കണമെന്ന് ഉടമ'; പിന്നാലെ പൊലീസും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ വിഭാഗവും സാംപിള്‍ ശേഖരിച്ചു

Sample taken from restaurant after compalint, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോടെലില്‍ കയറിയ രണ്ട് യുവതികള്‍ 10 ബിരിയാണിക്ക് ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. 10 ബിരിയാണിയില്‍ രണ്ടെണ്ണം കഴിക്കാനും ബാക്കി എട്ട് എണ്ണം പാര്‍സലും നല്‍കാനാണ് ആവശ്യപ്പെട്ടത്.
          
Latest-News, Kerala, Kasaragod, Top-Headlines, Food, Food-Inspection, Hotel, Complaint, Sample taken from restaurant after compalint.

'ഇതിനിടയില്‍ പാതികഴിച്ച ബിരിയാണി പുളിച്ചതെന്ന് പറഞ്ഞ് പാര്‍സല്‍ വേണ്ടെന്ന് പറയുകയും കഴിച്ച രണ്ട് ബിരിയാണിയുടെ മാത്രം പണം നല്‍കാന്‍ യുവതികള്‍ തയ്യാറാവുകയും ചെയ്തു. ഇതോടെ 10 ബിരിയാണിയുടെയും പണം നല്‍കണമെന്ന് ഹോടെല്‍ ഉടമ പറഞ്ഞതോടെ തര്‍ക്കമായി. ഹോടെല്‍ ഉടമ പൊലീസിനെ വിളിച്ചു വരുത്തിയതോടെ യുവതികള്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും നഗരസഭ ആരോഗ്യ വിഭാഗത്തെയും പരാതി അറിയിച്ചതോടെ ഉദ്യോഗസ്ഥരും പടയൊടെയെത്തി', സംഭവത്തെ കുറിച്ച് അധികൃതര്‍ പറഞ്ഞു.

ഭക്ഷണം കഴിച്ചവരില്‍ ഒരു യുവതി നഗരസഭ ജീവനക്കാരിയും കൂടെയുണ്ടായിരുന്നത് ബന്ധുവുമായിരുന്നു. ഹോടെലിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനും ഭക്ഷണം കൊള്ളില്ലെന്ന് പറഞ്ഞതായാണ് വിവരം. ഇതോടെ ഹോടെല്‍ ഉടമ വെട്ടിലായി. ഫുഡ് സേഫ്റ്റി ജില്ലാ നോഡല്‍ ഓഫീസര്‍ വിഷ്ണു ഷാ, സര്‍കിള്‍ ഓഫീസര്‍ പിഎസ് ആദിത്യന്‍, നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത് സൂപര്‍വൈസര്‍ എപി രഞ്ജിത്ത് കുമാര്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ കെഎസ് പ്രമോദ്, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ കെ മധു, ആശാ മേരി, ടിപി രൂപേഷ്, റവന്യു ഇന്‍സ്‌പെക്ടര്‍ നാരായണ നായിക് എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. ഭക്ഷണത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
           
Latest-News, Kerala, Kasaragod, Top-Headlines, Food, Food-Inspection, Hotel, Complaint, Sample taken from restaurant after compalint.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Food, Food-Inspection, Hotel, Complaint, Sample taken from restaurant after compalint.
< !- START disable copy paste -->

Post a Comment