ജില്ലയിലെ വിവിധ റെയ്ൻജുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂറോളം എക്‌സാമിനര്‍മാര്‍ നേതൃത്വം നല്‍കുന്നു. കാംപ് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് നൂറുല്‍ ഉലമാ മഖാം സിയാറതോടെ ആരംഭിച്ചു. സഅദിയ്യ സെക്രടറി കെപി ഹുസൈന്‍ സഅദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുടീവ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖഭാഷണം നടത്തി, വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശ് യൂസുഫ് സഖാഫി ക്ലാസിന് നേതൃത്വം നല്‍കി.
ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്‍യാസ് മൗലവി കൊറ്റുമ്പ, അശ്‌റഫ് സഅദി ആരിക്കാടി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, അബ്ദുർ റഹ്മാന്‍ സഅദി തലേക്കുന്ന്, ഹനീഫ് സഅദി കാമില്‍ സഖാഫി, അബ്ദുർ റസാഖ് സഖാഫി കോട്ടക്കുന്ന്, അശ്‌റഫ് സഖാഫി, ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബ്ദുല്‍ കരീം സഖാഫി കുണിയ, ലിബാസ് കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Deli, Kasaragod, Kerala, News, Samastha, Camp, Education, Examination, Inauguration, Top-Headlines, Samastha Public Examination; evaluation camp started in Sa-adiya.