സാമൂഹ്യ രംഗത്ത് സജീവമായിരിക്കെ അപ്രതീക്ഷിതമായി തട്ടിൻപുറത്ത് നിന്ന് വീണതിനെ തുടർന്ന് നട്ടെല്ല് തകർന്ന് നാല് വർഷത്തോളമായി കിടപ്പിലാണ്. എന്നാലും ഓൺലൈനിലൂടെ സംവദിച്ച് തൻ്റെ കർമരംഗത്ത് സജീവമാണ് സജിനി ഷെറി. ലാബ് ടെക്നീഷ്യൻ ജോലി ഉപേക്ഷിച്ചാണ് ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുകിയത്. കാൻസർ രോഗികൾക്ക് വിഗ് എത്തിച്ച് കൊടുക്കുന്നുമുണ്ട് ഇവർ.
അതുല്യമായ പ്രവർത്തനം കണക്കിലെടുത്ത് വനിതാ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജെസിഐ പാലക്കുന്ന് സജിനി ഷെറി ആദരിച്ചു. പ്രസിഡണ്ട് വിദ്യ, മേഖലാ ഓഫീസർ രജീഷ് ഉദുമ, അശോകൻ, ടികെ മുരളീധരൻ എന്നിവർ സംബന്ധിച്ചു.
Keywords: Neeleswaram, Kasaragod, News, Kerala, Blood Donation, Patient's, Lab Technician, Job, Women's-Day, Top-Headlines, Sajini Sherry, role model for charity.