മാലോം: (www.kasargodvartha.com) പുല്ലൊടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കുട്ടികളും സ്ത്രീകളും ഉൾപെടെ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു അപകടം. പൊയിനാച്ചി പറമ്പ സ്വദേശി വേണുഗോപാലും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. പെരലടുക്കത്ത് നിന്നും കാറിൽ വിവാഹ നിശ്ചയത്തിന് പുറപ്പെട്ടതായിരുന്നു ഇവർ.
യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എല്ലാവരും വാഹനത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നാലെ കാറിന് തീപ്പിടിക്കുകയും ചെയ്തു. ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. തുടക്കത്തിൽ തന്നെ പുക ഉയരുന്നത് കണ്ട് കാറിൽ നിന്നിറങ്ങിയത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; കുട്ടികളും സ്ത്രീകളും ഉൾപെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
Running car catches fire#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ