കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് കാസർകോട് സംയുക്ത ജമാഅത് ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ വ്യക്തമാക്കി. പുണ്യങ്ങള്‍ നിറഞ്ഞ വിശുദ്ധ മാസത്തെ ഏറെ ഭക്തിയോടെയാണ് വിശ്വാസികള്‍ വരവേറ്റത്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും ആരാധനകള്‍ കൊണ്ട് ധന്യമാക്കിയും ദാന ധര്‍മങ്ങളില്‍ മുഴുകിയുമാണ് റമദാന്‍ കൊണ്ടാടുന്നത്.
വീടുകളിലും പള്ളികളിലും ഇതിനോടകം ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. റമദാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹിന് ബുധനാഴ്ച രാത്രിയോടെ തുടക്കമാവും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തിന് തുടക്കമാകും.

Keywords: Ramadan 2023, News, Kerala, Kasaragod, Top-Headlines, Ramadan, Religion, Muslim, Fast, Masjid, Ramadan: Crescent moon sighted.
< !- START disable copy paste -->