city-gold-ad-for-blogger
Aster MIMS 10/10/2023

Ukraine War | പുട്ടിന്റെ യുക്രൈൻ യുദ്ധം ചൈനയ്ക്ക് യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയെ ആക്രമിക്കാൻ പ്രോത്സാഹനമാകുമെന്ന് മുൻ യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടൺ: (www.kasargodvartha.com) യുക്രൈനിലെ റഷ്യൻ ആക്രമണം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും റഷ്യ വിജയിച്ചാൽ, ഇന്ത്യയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) ആക്രമണം നടത്താൻ ചൈനയ്ക്ക് പ്രോത്സാഹനമാകുമെന്നും മുൻ യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ആശങ്ക പ്രകടിപ്പിച്ചു. റെയ്‌സിന ഡയലോഗിന്റെ എട്ടാമത് എഡിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെ നേരിടാൻ അമേരിക്ക തയ്യാറാണോ എന്ന ചോദ്യത്തിന് ഇതിന് അമേരിക്ക തയ്യാറാണെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഇന്ത്യൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ് ചീഫ് ജനറൽ ആംഗസ് ജെ കാംബെൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Ukraine War | പുട്ടിന്റെ യുക്രൈൻ യുദ്ധം ചൈനയ്ക്ക് യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയെ ആക്രമിക്കാൻ പ്രോത്സാഹനമാകുമെന്ന് മുൻ യുഎസ് പ്രതിരോധ സെക്രട്ടറി

റഷ്യയ്‌ക്കെതിരെ യുക്രൈന് പിന്തുണ നൽകുന്നത് തുടരുമെന്ന് ജിം മാറ്റിസ് പറഞ്ഞു. യുക്രെയിനിൽ റഷ്യ വിജയിക്കുകയാണെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കെതിരെ ചൈനയ്ക്ക് അത് ചെയ്യാൻ കഴുഞ്ഞുകൂടാ. ചൈന യുദ്ധം നിരീക്ഷിച്ച് വരികയാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ യുക്രെയ്നിനെതിരെ റഷ്യ വിജയിക്കുമായിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ യുദ്ധത്തിൽ നിന്ന് പിൻവാങ്ങാൻ റഷ്യയെ പ്രേരിപ്പിക്കാൻ യുക്രൈനായെന്നും മാറ്റിസ് പറഞ്ഞു

ആണവായുധങ്ങളെക്കുറിച്ച് പുടിൻ നടത്തുന്ന പ്രസ്താവന നമ്മൾ കേൾക്കുന്നു. പഴയ സോവിയറ്റ് യൂണിയൻ ഒരിക്കലും ആണവായുധം പ്രയോഗിച്ചിട്ടില്ല. നമുക്ക് ആണവായുധ നിയന്ത്രണ ഉടമ്പടിയിലേക്ക് മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന് പുതിയ സാങ്കേതികവിദ്യ ആവശ്യമാണെന്നും രാജ്യങ്ങൾ സൈനികമായി ശക്തമാകുമ്പോൾ ലോകമെമ്പാടും സ്ഥിതിഗതികൾ ശാന്തമാകുമെന്നും മുൻ യുഎസ് പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേർത്തു.

ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. റഷ്യയുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നു. അതിലൂടെ ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന സന്ദേശം ശക്തവും ഫലപ്രദവുമായി നൽകാനായി. അതിന് നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും മുൻ യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

റഷ്യ-യുക്രെയ്ൻ യുദ്ധം നിയമവിരുദ്ധമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും ഓസ്‌ട്രേലിയൻ ജനറൽ പറഞ്ഞു. യുദ്ധത്തിൽ നിന്ന് നിരവധി പാഠങ്ങൾ പഠിച്ചുവെന്ന് ജനറൽ അനിൽ ചൗഹാൻ പ്രതികരിച്ചു. ഭാവിയിലെ യുദ്ധങ്ങൾ ഹ്രസ്വവും വേഗത്തിലായിരിക്കുമെന്ന് അനുമാനിച്ചിരുന്നു, ഇപ്പോഴത്തേത് നീണ്ട യുദ്ധമാണ്. ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ പാഠം നമ്മൾ സ്വയം പര്യാപ്തരാകണം എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, World, Ukraine, War, China, Launch, Attack, 'Putin's Ukraine War Could Encourage China Incursion Across LAC,' Warns Ex-US Top Official.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL