പാതയിൽ 56 കിലോമീറ്റർ ഭാഗത്ത് സ്ഥാപിച്ച കണിമിനികെ ടോൾ പ്ലാസയിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ കന്നഡ വാദി പ്രവർത്തകർ പികറ്റ് ചെയ്തത്. വൻ പൊലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിരുന്നു. യൂത് കോൺഗ്രസ് രാമനഗര ജില്ല കമിറ്റിയുടേയും ബിഡഡി ബ്ലോക് കോൺഗ്രസ് കമിറ്റിയുടെയും ആഭിമുഖ്യത്തിൽ ശേശഗിരിഹള്ളി ടോൾ പ്ലാസയിലും പരിസരത്തും നടന്ന പികറ്റിംഗ് സംഘർഷത്തിലേക്ക് നീങ്ങി. പൊലീസുമായി ഉന്തും തള്ളും ദീർഘനേരം നീണ്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് രംഗം ശാന്തമാക്കിയത്.
സമരക്കാരെ ഉൾക്കൊള്ളാൻ പൊലീസ് വാഹനങ്ങൾ തികയാതെ കെഎസ്ആർടിസി ബസുകൾ ഏർപെടുത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇരട്ട എൻജിൻ സർകാറുകൾ വാഹന ഉപയോക്താക്കൾക്ക് ഇരട്ട പ്രഹരം ഏല്പിക്കുകയാണെന്ന മുദ്രാവാക്യവുമായി പാതയിൽ കുത്തിയിരുന്ന യൂത് കോൺഗ്രസുകാരെ ഏറെ പണിപ്പെട്ടാണ് പൊലീസ് നീക്കം ചെയ്തത്. ഒഴിഞ്ഞ പാൽ കന്നാസുകളും കരിങ്കൊടിയുമേന്തിയ സമരക്കാർ പ്രധാനമന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും പ്രതീകാത്മകമായി കരിങ്കൊടി കാണിച്ചു. അതേസമയം കെങ്കേരിയിൽ രാജരാജേശ്വരി മെഡികൽ കോളജ് പരിസരത്ത് പാതയിലെ ഗതാഗത കുരുക്ക് മാറ്റമില്ലാതെ തുടരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാവാത്തതിനാൽ ഈ ഭാഗത്ത് പാത വീതി കൂട്ടൽ നടക്കാത്തതിനാലാണ് ഇരു ദിശകളിലും ഗതാഗത തടസം ഉണ്ടാവുന്നത്.
Keywords: Mangalore, National, News, Protest, Congress, Arrest, Prime Minister, Inauguration, Police, Vehicles, KSRTC-Bus, Top-Headlines, Protest against toll collection at Bengaluru-Mysuru expressway, several detained.
< !- START disable copy paste -->