city-gold-ad-for-blogger

Prayer meeting | നടുക്കുന്ന ഓർമകൾ പങ്കുവച്ച് റിയാസ് മൗലവിക്ക് വേണ്ടിയുള്ള പ്രാർഥനാ സദസ്

കാസർകോട്: (www.kasargodvartha.com) നടുക്കുന്ന ഓർമകൾ പങ്കുവച്ച്, ചൂരിയിൽ കൊല്ലപ്പെട്ട റിയാസ് മൗലവിക്ക് വേണ്ടിയുള്ള പ്രാർഥനാ സദസ്. ആറ് വർഷം മുമ്പ് ചൂരി പഴയ മുഹ് യുദ്ദീൻ ജുമാ മസ്ജിദിനോട് അനുബന്ധിച്ചുള്ള താമസ സ്ഥലത്ത് വെച്ചാണ് കർണാടക കുടക് സ്വദേശിയും നിരപരാധിയുമായ മദ്റസാ അധ്യാപകൻ മൂന്ന് കാപാലികരുടെ കൊലക്കത്തിക്ക് ഇരയായത്. ജീവിക്കാനായി ജോലി തേടിയെത്തിയ ഒരധ്യാപകനെ നിഷ്ടൂരമായി കൊലപ്പെടുത്തിയത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നുവെന്ന് അനുസ്‌മരണ യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

പ്രാർഥനാ സദസ് മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖത്വീബ് അബ്ദുൽ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. സുലൈമാൻ ചൂരി അധ്യക്ഷത വഹിച്ചു. ഫാറൂഖ് ദാരിമി കൊല്ലമ്പാടി അനുസ്‌മരണ പ്രഭാഷണം നടത്തി. ഹാരിസ് ചൂരി, അബ്ബാസ് സി, സത്താർ, ഇബ്രാഹിം പിഎ, അബ്ബാസ് പാറക്കട്ട എന്നിവർ സംസാരിച്ചു. മഹല്ല് ജമാഅതിലെ മുഴുവൻ അംഗങ്ങളും നാട്ടുകാരും അടക്കം വലിയ ജനാവലിയാണ് പ്രാർഥനാ സദസിൽ സംബന്ധിച്ചത്.

Prayer meeting | നടുക്കുന്ന ഓർമകൾ പങ്കുവച്ച് റിയാസ് മൗലവിക്ക് വേണ്ടിയുള്ള പ്രാർഥനാ സദസ്

Prayer meeting | നടുക്കുന്ന ഓർമകൾ പങ്കുവച്ച് റിയാസ് മൗലവിക്ക് വേണ്ടിയുള്ള പ്രാർഥനാ സദസ്

Keywords: Kasaragod, Kerala, News, Prayer Meet, Masjid, Madrasa, Teacher, Job,Malik Deenar, Inauguration, Latest-News, Top-Headlines, Prayer meeting held for Riyas Moulavi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia