തുഫൈല്‍ പിഎഫ്ഐ അംഗമാണെന്നും പ്രവീണ്‍ നെട്ടറു വധക്കേസില്‍ ഏജന്‍സി അന്വേഷിക്കുന്ന ആളാണെന്നും അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ നോടീസില്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 9.30ഓടെ ബെംഗ്‌ളൂറിലെ അമൃതഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദാസറഹള്ളിക്ക് സമീപത്ത് നിന്നാണ് തുഫൈലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തില്‍ 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടറു കൊല്ലപ്പെട്ടത്. ആദ്യം ബെല്ലാരെ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസില്‍ എന്‍ഐഎ സമര്‍പിച്ച കുറ്റപത്രത്തില്‍ 20 പ്രതികളാണുള്ളത്. കേസില്‍ പ്രതികളായ മുസ്ത്വഫ, മസ്ഊദ് കെഎ, മുഹമ്മദ് ശരീഫ്, അബൂബകര്‍ സിദ്ദീഖ്, ഉമര്‍ ഫാറൂഖ് എംആര്‍ എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല.
ഇവരില്‍ മുഹമ്മദ് ശരീഫ്, മസ്ഊദ് കെഎ, മുഹമ്മദ് മുസ്ത്വഫ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ഉമര്‍ ഫാറൂഖ്, സിദ്ദിഖ് എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Arrested, Murder, Crime, Investigation, BJP, SDPI, Praveen Nettaru Murder Case, Praveen Nettaru murder case: NIA arrests another accused from Bengaluru.
< !- START disable copy paste -->