Join Whatsapp Group. Join now!
Aster mims 04/11/2022

Power lines | കടയ്ക്ക് മുന്നില്‍ തണല്‍ ഒരുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Power lines collided and burst into flames, Power lines collided and burst into flames, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കടയ്ക്ക് മുന്നില്‍ തണല്‍ ഒരുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് ലൈന്‍ പൊട്ടിവീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മുന്‍സിപല്‍ ഷോപിംഗ് കോംപ്ലക്‌സിന് സമീപത്താണ് സംഭവം. 220 കെ വി ലൈന്‍ ഉള്‍പെടെ കടന്നുപോകുന്ന ട്രാന്‍സ്‌ഫോമറിന്റെ അടുത്താണ് കടയില്‍ തണല്‍ ലഭിക്കുന്നതിന് പച്ചതുണി കെട്ടുന്നതിനായി കടയിലെ ചുമട്ടുതൊഴിലാളികള്‍ ശ്രമിച്ചത്.
      
News, Transformer, Electricity, Accident, Complaint, Kasaragod, Kerala, Top-Headlines, Electric Post, Power lines collided and burst into flames.

ലൈന്‍ ഓഫ് ചെയ്യാതെ തുണി കെട്ടിയപ്പോള്‍ കാറ്റില്‍ തുണി പാറി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് തീപ്പിടിത്തം ഉണ്ടായി. രണ്ടുലൈനുകള്‍ പൊട്ടി വീണു.

നിരവധി ആളുകള്‍ സഞ്ചരിക്കുകയും വ്യാപാര സ്ഥാപനങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വൈദ്യുതി വകുപ്പിന്റെ അനുമതി തേടാതെയും ലൈന്‍ ഓഫ് ചെയ്യാതെയുമാണ് കടയ്ക്ക് തണല്‍ ഒരുക്കാന്‍ ശ്രമിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ട്രാന്‍സ്‌ഫോമറില്‍ നിന്നു ള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ഈ ഭാഗത്തുള്ള കടകളില്‍ ഏറെ നേരം വൈദ്യുതി നിലച്ചത് പ്രതിഷേധത്തിനിടയാക്കി.
        
News, Transformer, Electricity, Accident, Complaint, Kasaragod, Kerala, Top-Headlines, Electric Post, Power lines collided and burst into flames.

Keywords: News, Transformer, Electricity, Accident, Complaint, Kasaragod, Kerala, Top-Headlines, Electric Post, Power lines collided and burst into flames.< !- START disable copy paste -->

Post a Comment