മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ മാതാപിതാക്കളും ബന്ധുക്കളും പ്രദേശവാസികളായ ആളുകളും അടക്കമുള്ളവരില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ പറയുന്ന ബസ് കന്‍ഡക്ടര്‍ക്കെതിരെ കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പഠനത്തില്‍ നല്ല മികവ് പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ലതേ പറയാനുള്ളൂ. മരണത്തില്‍ ആദ്യം ദുരൂഹത ഉയര്‍ന്നിരുന്നെങ്കിലും പോസ്റ്റ് മോര്‍ടം റിപോര്‍ടോടെ തൂങ്ങി മരിച്ചതാണെന്ന് വ്യക്തമായതായാണ് പൊലീസ് അറിയിക്കുന്നത്.
പെണ്‍കുട്ടിയുമായി ബസ് കന്‍ഡക്ടര്‍ക്ക് പരിചയമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇയാളാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. പെണ്‍കുട്ടിയും ഹോടെല്‍ തൊഴിലാളിയായ പിതാവും ആയുര്‍വേദ ഓണ്‍ലൈന്‍ മാര്‍കറ്റിംഗ് നടത്തുന്ന മാതാവും മാത്രമാണ് വീട്ടിലുള്ളത്. മറ്റൊരു സഹോദരി വിവാഹം കഴിച്ച് ഭര്‍ത്താവിനോടൊപ്പം വിദേശത്താണ്. ജോലിക്ക് പോയ മാതാവ് വൈകീട്ട് നാല് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് രാത്രി തന്നെ മുറി സീല്‍ ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് പോസ്റ്റ് മോര്‍ടത്തിന് അയച്ചത്. ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് നായയും വിരലടയാള, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ ചോദ്യം ചെയ്യലും മൊഴിയെടുപ്പും നടക്കുന്നതോടെ മരണത്തിന്റെ ചുരുളഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
Keywords: News, Kerala, Kasaragod, Bedakam, Top-Headlines, Postmortem Report, Died, Investigation, Crime, Postmortem report on death of Plus Two student.
< !- START disable copy paste -->